ഇനി കുട്ടികൾ പച്ചക്കറി കഴിക്കില്ല എന്നുള്ള പരാതി വേണ്ട.. അടിപൊളി രുചിയിൽ വെജിറ്റബിൾ പാൻ റോൾ 😋👌 കിടുവാണേ 👌👌

 1. എണ്ണ – രണ്ട് വലിയ സ്പൂൺ
 2. സവാള പൊടിയായി അരിഞ്ഞത് അര കപ്പ്‌
 3. ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
 4. പച്ചമുളക് പൊടിയായി അരിഞ്ഞത് – 1 ടീസ്പൂൺ
 5. കാരറ്റ് പൊടിയായി അരിഞ്ഞത് – അരകപ്പ്
 6. കാബേജ് പൊടിയായി അരിഞ്ഞത് – അരകപ്പ്
 7. കാപ്സികം പൊടിയായി അരിഞ്ഞത് – അര കപ്പ്‌
 8. വെണ്ണ – ഒരു വലിയ സ്പൂൺ
 9. മൈദ – ഒരു വലിയ സ്പൂൺ
 10. പാൽ – അരക്കപ്പ്
 11. ഉപ്പ്, കുരുമുളക് പൊടി – പാകത്തിന്
 • പാൻ കേക്കിന്
 • മൈദ – ഒരു കപ്പ്‌
 • പാൽ – ഒരു കപ്പ്‌
 • വെള്ളം – ഒരു കപ്പ്‌
 • മുട്ട – ഒന്ന്, നന്നായി അടിച്ചത്
 • ഉപ്പ് – ഒരു നുള്ള്
 • മുട്ടവെള്ള – ഒരു മുറ്റയുടേത്
 • റോട്ടിപ്പൊടി – പാകത്തിന്
 • എണ്ണ – വറുക്കാൻ ആവശ്യത്തിന്

മുട്ടയും മൈദയും പാലും വെള്ളവും ഉപ്പും ചേർത്ത് ആദ്യം തന്നെ ഒരു മാവ് തയാറാക്കി വയ്ക്കണം. ശേഷം എണ്ണ ചൂടാക്കി പച്ചമുളകും, ഇഞ്ചിയും വഴറ്റിയ ശേഷം പച്ചക്കറികളെല്ലാം ചേർത്ത് പാകത്തിന് ഉപ്പും ചേർത്ത് ഒരു രണ്ട് മിനുട്ട് വേവിക്കാം, വേവായാൽ പച്ചക്കറികൾ പാനിന്റെ അരികിലേക്കു മാറ്റി വെണ്ണ ഒഴിച്ച് മൈദ ചേർത്ത് മെല്ലെ മൊരിയിച്ചെടുക്കുക. ഇതിലേക്ക് പാൽ ചേർത്തിളക്കി കുറുക്കുമ്പോൾ വഴറ്റിയ കൂട്ടു നടുവിലേക്കു തട്ടിയിട്ടു നന്നായി യോജിപ്പിച്ചു ഉപ്പും കുരുമുളകുപൊടിയും പാകത്തിനായി ചേർക്കണം. ചൂടായ തവയിൽ മാവ് കോരിയൊഴിച്ചു കനം കുറഞ്ഞ നേരിയ പാൻ കേക്കുകൾ ചുട്ടെടുക്കാം. ഇതിന്റെ ഒരുഭാഗത്തു ഫില്ലിംഗ് വച്ച് ഇരുവശവും അകത്തേക്ക് മടക്കി നന്നായി അമർത്തി റോൾ ചെയ്തെടുക്കണം. മൈദ അൽപ്പം വെള്ളത്തിൽ കുഴച്ചത് കൊണ്ട് അറ്റം ഒട്ടിച്ചു മുട്ടവെള്ള അടിച്ചതിൽ മുക്കി, റോട്ടിപ്പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ ഗോൾഡൻബ്രൗൺ നിറത്തിൽ വറുത്ത് കോരുക.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus