ഈ സൂത്രങ്ങൾ ഒക്കെ വീട്ടമ്മമാർ അറിയാതെ പോകരുതേ..😀😀 കാണാതിരുന്നാൽ നഷ്ടം തന്നെ 👌👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. കടല കറി മിക്കവർക്കും ഇഷ്ടമാണ്..അല്ലെ.. കടലക്കറിക്ക് കൊഴുപ്പ് കൂട്ടാൻ ഇനി തേങ്ങാ പാൽ ഒന്നും ചേർക്കേണ്ടാ..

എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ടിപ്പ് ആണ് ആദ്യമായി നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി വേവിച്ചു വെച്ച കടലയിൽ നിന്നും അൽപ്പം മാത്രം എടുത്ത് വെള്ളം ചേർക്കാതെ മിക്സിയുടെ ജാറിൽ ഒന്ന് കറക്കിയെടുക്കാം. ശേഷം അൽപ്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കണം. ഇത് കറി താളിക്കാനായി സവാളയും മുളകും മല്ലിയും ഇടുന്ന കൂട്ടത്തിൽ ചേർത്ത് വീഡിയോയിൽ കാണുന്ന രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കിക്കേ.. അടിപൊളിയാണ്..

അതുപോലെ മഴക്കാലമായാൽ പലപ്പോഴും നെയ്യ് കട്ടപിടിച്ചിരിക്കാറുണ്ട്.. ഫ്രിഡ്ജിൽ സൂക്ഷിച്ചാലും ഇത് സംഭവിക്കും. ഇത് എളുപ്പത്തിൽ അലിഞ്ഞു കിട്ടാൻ അരി തിളയ്ക്കുന്ന സമയത് കലത്തിനു മുകളിൽ ഒരു മരത്തവി വെച്ച് അതിനു മുകളിലായി നെയ്യ് വെക്കാം. പെട്ടെന്ന് അലിഞ്ഞു കിട്ടും. കലം മൂടിവെച്ച് അതിനു മുകളിലായി ഒരിക്കലും വെക്കരുതേ.. കൂടാതെ ഉപകാരപ്രദമായ അറിവുകൾ കൂടി വീഡിയോയിൽ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒന്ന് കണ്ടു നോക്കൂ. ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ.. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.