നിങ്ങൾ വിനാഗിരി ഉപയോഗിക്കാറുണ്ടോ.?? എങ്കിൽ ഈ വീഡിയോ കണ്ടു നോക്കൂ😀👌

എപ്പോഴും എല്ലാവരുടെയും വീടുകളിൽ കാണുന്ന വസ്തുവാണ് വിനാഗിരി. ഇത് ഭക്ഷണം പാകം ചെയ്യുവാൻ മാത്രമല്ല മറ്റു പല ഉപയോഗങ്ങൾ കൂടിയുണ്ട്. പലർക്കും അവയൊന്നും അറിയില്ല. എന്നാൽ അതെല്ലാം പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ആണിയത്. എല്ലാവര്ക്കും തീർച്ചയായും ഉപകാരപ്പെടും. ഗിഫ്റ്റ് കിട്ടുന്ന പത്രങ്ങളിലോ ഫഗ്ലാസ്സുകളിലോ

പ്രിന്റ് കാണാം. ഇത് പോയിക്കിട്ടാനായി അൽപ്പം വിനാഗിരി പുരട്ടി കുറച്ചു നേരം വെച്ചാൽ പാടുപോലും ബാക്കിയില്ലാതെ മായ്ച്ചു കളയാൻ സഹായിക്കും. മുട്ട പുഴുങ്ങുന്ന വെള്ളത്തിൽ അൽപ്പം വിനാഗിരി കൂടി ചേർത്താൽ മുട്ട പൊട്ടിപ്പോകുന്നത് തടയാം. ഓട്ടുപാത്രങ്ങളും വിളക്കും തിളങ്ങാൻ വിനാഗിരിഉപയോഗിച്ച് ഒരു മാജിക് ഉണ്ട്. കോഫി കപ്പിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറ കളയാനും സ്റ്റീൽ ഫ്ലാസ്‌കിന്റെ

ഉള്ളിൽ ക്ലീൻ ചെയ്യാനും അൽപ്പം വിനാഗിരി ഒഴിച്ചതിനു ശേഷം അതിലേക്ക് അൽപ്പം അരി ഇട്ടുകൊടുത്തു നന്നായി കുലുക്കാം. ശേഷം ചൂടു വെള്ളമുപയോഗിച്ചു കഴുകിയാൽ ഫ്ലാസ്ക് നല്ല വൃത്തിയായി ഇരിക്കും. വാങ്ങി വരുന്ന പച്ചക്കറികൾ അണുവിമുക്തമാക്കാൻ അൽപ്പം ഉപ്പും വിനാഗിരിയും ഇട്ട ശേഷം ഒരു മണിക്കൂർ വെച്ചാൽ വിഷാംശമെല്ലാം പോയിക്കിട്ടും. കൂടുതൽ ഉപയോഗങ്ങൾ വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്.

സ്കിപ്പ് ചെയ്യാതെ കണ്ടു നോക്കൂ.. ഒരു ടിപ്പെങ്കിലും ഉപകാരപ്പെടാതിരിക്കില്ല. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFTചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.