പത്താം വിവാഹ വാർഷികം.!! ഭാര്യക്കൊപ്പം വിവാഹ വാർഷികം ആഘോഷിച്ച് വിനീത് ശ്രീനിവാസൻ |Vineeth Sreenivasan Wedding Anniversary

Vineeth Sreenivasan Wedding Anniversary: പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട പിന്നണി ഗായകനാണ് വിനീത് ശ്രീനിവാസൻ . ഒരു ഗായകൻ എന്ന നിലയിൽ മാത്രമല്ല നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. സംഗീതത്തിന്റെ മാസ്മരികത കൊണ്ട് ഏതൊരു വ്യക്തിയെയും ആകർഷിക്കാനുള്ള കഴിവ് വിനീത് ഇക്കാലം കൊണ്ട് നേടിയിട്ടുണ്ട്.അച്ഛൻ ശ്രീനിവാസനെ പോലെ തന്നെ എല്ലാ കഴിവുകളും ഒന്നിച്ചു ചേർന്ന ഒരു വ്യക്തി എന്നാണ് എല്ലാവരും പറയാറുള്ളത്. സൈക്കിൾ എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്.

പിന്നീട് മകന്റെ അച്ഛൻ, മലർവാടി ആർട്സ് ക്ലബ്, ട്രാഫിക്, ചാപ്പാകുരിശ്, ഓം ശാന്തി ഓശാന, ഓർമ്മയുണ്ടോ ഈ മുഖം,ഒരു സെക്കൻഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, തണ്ണീർ മത്തൻ ദിനങ്ങൾ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഏറ്റവും ഒടുവിലായി ശ്രീനിവാസന്റെ തിരക്കഥയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ഹിറ്റാവുകയും ചെയ്തിരുന്നു. ആരാധകരോട് എല്ലാ വിശേഷങ്ങളും പങ്കുവെക്കാൻ വിനീത് ശ്രീനിവാസൻ മടിക്കാറില്ല. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുടെ

vineeth sreenivasan

പങ്കുവെക്കാറുണ്ട്.1.1 മില്യൻ പിന്തുടർച്ചക്കാരാണ് വിനീത് ശ്രീനിവാസന് ഇൻസ്റ്റഗ്രാമിൽ മാത്രമായിട്ടുള്ളത്. ഇപ്പോഴിതാ തന്റെ ഭാര്യയോടുള്ള പുതിയൊരു ചിത്രമാണ് വിനീത് പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം ഇരുവരുടെയും പത്താം വിവാഹ വാർഷികത്തോടനുബന്ധിച്ച് പോസ്റ്റ് ചെയ്തതാണ്. ദിവ്യ നാരായണനാണ് താരത്തിന്റെ ഭാര്യ. 2012 ഒക്ടോബർ 18നാണ് ഇരുവരും വിവാഹിതരാകുന്നത്.എന്നാൽ ഇപ്പോൾ വിവാഹം കഴിഞ്ഞ് 10 വർഷം കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ വെഡിങ് ആനിവേഴ്സറി പ്രമാണിച്ച് വിനീത് പോസ്റ്റ് ചെയ്ത

ചിത്രമാണിത്.ഒക്ടോബർ 18-10 years of marriage എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.വിഹാൻ ദിവ്യ വിനീത് ആണ് ഇരുവരുടെയും ഏക മകൻ. വിവാഹം കഴിഞ്ഞ് 2017 ലാണ് മകൻ ജനിക്കുന്നത്.ഇവരുടെ സന്തോഷകരമായ ജീവിതം കണ്ട് നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. നിരവധി ആശംസകൾ ഇരുവരുടെയും ചിത്രത്തിന് താഴെയായി ആരാധകർ പങ്കുവെച്ചിട്ടുണ്ട്.

Rate this post