ഇത് കുറുമി പെണ്ണിന്റെയും വേടന്റെയും കഥ. സ്വപ്നം പോലൊരു സേവ് ദി ഡേറ്റ്. വൈറലായി സേവ് ദി ഡേറ്റ് വീഡിയോ | viral save the date video

ഇന്നത്തെ വിവാഹ ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണല്ലോ സേവ് ദി ഡേറ്റ്. വധുവിന്റെയും വരന്റെയും വ്യത്യസ്ത തരത്തിലുള്ള പശ്ചാത്തലങ്ങൾ വെളിപ്പെടുത്തിയും അവർ തമ്മിലുള്ള ബന്ധങ്ങൾ ഉൾപ്പെടുത്തിയുമുള്ള വൈവിധ്യവും സൃഷ്ടിപരവുമായ സേവ് ദി ഡേറ്റ് ചിത്രങ്ങൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറാറുണ്ട്. മാത്രമല്ല വിവാഹ ആഘോഷങ്ങളിലെ ഒരു ട്രെൻഡ് എന്നതിലുപരി എന്നും ഓർത്തിരിക്കാൻ ഉതകുന്ന ഒന്നായിട്ടാണ്

പലരും ഇതിനെ കാണാറുള്ളത്. പലതരത്തിലും ആശയത്തിലുമുള്ള സേവ് ദി ഡേറ്റ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുമ്പോൾ ചിലത് പല വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും ഇരയാകാറുണ്ട്. എന്നാൽ ഈയൊരു സന്ദർഭത്തിൽ ഇപ്പോഴിതാ ഏവരെയും അമ്പരപ്പിച്ചു കൊണ്ടുള്ള ഒരു സേവ് ദി ഡേറ്റ് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. മോനു,എയ്ഞ്ചല എന്നീ നവദമ്പതികളുടെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ സമൂഹ

save the date

മാധ്യമങ്ങളിൽ വൈറലായി എന്ന് മാത്രമല്ല ഈയൊരു സർഗാത്മകതയെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തുന്നത്. കാടിന്റെ വശ്യ മനോഹാരിതയിൽ ചിത്രീകരിച്ച ഈയൊരു സേവ് ദി ഡേറ്റിൽ വ്യക്തമായ ഒരു കഥയുടെ ഉള്ളടക്കവും ഉണ്ട് എന്നതാണ് ഏറെ ശ്രദ്ധേയം. കാട്ടിൽ തന്റെ ബൈക്കുമായി വേട്ടക്ക് എത്തിയ യുവാവ് അപകടത്തിൽ പെടുന്നതും തുടർന്ന് വനവാസിയായ ഒരു പെൺകുട്ടി ഇത് കാണുന്നതും

ഇവരെ രക്ഷിക്കുന്നതും തുടർന്ന് തന്റെ കുടിലിനുള്ളിൽ ചികിത്സകൾ ലഭ്യമാക്കുന്നതും ചിത്രങ്ങളിൽ കാണാവുന്നതാണ്. എന്നാൽ ഇരുവരും ചികിത്സക്കിടെ പ്രണയത്തിലാവുകയും തുടർന്ന് ചികിത്സക്ക് ശേഷം മടങ്ങിപ്പോകാൻ ഒരുങ്ങവേ ഈ പ്രണയിതാക്കളുടെ വേദന കണ്ടു മൂപ്പൻ പെൺകുട്ടിയെ യുവാവിന്റെ കൂടെ വിടുന്നതുമാണ് കഥയുടെ ഉള്ളടക്കം. കാലം കാത്തുവെച്ച കുറുമി പെണ്ണിന്റെയും വേടന്റെയും കഥ എന്ന പേരിൽ ആത്രേയ വെഡിങ് സ്റ്റോറീസ് എന്ന വെഡിങ് കമ്പനിയാണ് ഇത്തരത്തിൽ വ്യത്യസ്തമായ ഒരു സേവ് ദ ഡേറ്റ് ഒരുക്കിയിരിക്കുന്നത്. | viral save the date video