മഞ്ഞയില്‍ കുളിച്ച് ദീപ്തിയും വിധുവും; നാളെ താരപ്രഭയില്‍ മുങ്ങുന്ന വിവാഹം .!! ഹൃദയം നിറഞ്ഞ വിവാഹവിശേഷവുമായി വിശാഖ് സുബ്രഹ്മണ്യം |Visakh Subramaniam Haldi Celebration Malayalam

Visakh Subramaniam Haldi Celebration Malayalam: ചലച്ചിത്ര നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനാകുന്നു. യുവ സംരംഭകയായ അദ്വൈത ശ്രീകാന്ത് ആണ് വധു.ഒരുകാലത്ത് സിനിമയിൽ തിളങ്ങി നിന്നിരുന്ന സ്റ്റുഡിയോയുടെ സ്ഥാപകനായ പി സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ് സുബ്രഹ്മണ്യം.സിനിമാതാരങ്ങളെല്ലാം പങ്കെടുത്ത വിശാഖിന്റെ നിശ്ചയത്തിന്റെ ദൃശ്യങ്ങൾ ഇതിനുമുൻപ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ്

വിശാഖ് നിർമ്മാണ രംഗത്തേക്ക് കടന്നുവരുന്നത്. വിനീത് ശ്രീനിവാസൻ,പ്രണവ് മോഹൻലാൽ ചിത്രമായ ഹൃദയത്തിലൂടെ മെറിലാൻഡ് സ്റ്റുഡിയോയുടെ അഭിമാനം വാനോളം ഉയർത്താൻ വിശാഖിന് സാധിച്ചു.തിരുവനന്തപുരത്തുള്ള ബ്ലെൻഡ് റസ്റ്റോ ബാർ നടത്തിവരികയാണ് വിശാഖിന്റെ വധു അദ്വൈത ശ്രീകാന്ത്. എസ് എഫ് എസ് ഹോംസിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ ആയ കെ ശ്രീകാന്ത് രമാ ശ്രീകാന്ത് ദമ്പതികളുടെ മകളാണ് അദ്വൈത. അജു വർഗീസ് ധ്യാൻ ശ്രീനിവാസൻ എന്നിവരോടൊപ്പം സെന്റാസ്റ്റിക്

ഫിലിംസ് എന്ന നിർമ്മാണ കമ്പനിയിലും പങ്കാളിയാണ് വിശാഖ്. പ്രകാശൻ പറക്കട്ടെ ആണ് ഈ കൂട്ടുകെട്ടിൽ പിറന്ന അവസാന ചിത്രം.വിശാഖിന്റെ വിവാഹവുമായി ബന്ധപ്പെട്ട ഹഹൽദി ആഘോഷ ചടങ്ങുകളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചടങ്ങിൽ വിധു പ്രതാപും ഭാര്യ ദീപ്തിയും മഞ്ഞളിൽ കുളിച്ചു നിൽക്കുന്നത് കാണാം. വളരെ രസകരമായി ആണ് ചടങ്ങുകളിൽ ഇവർ പങ്കെടുക്കുന്നത്. വിശാഖിന്റെ പോലെ തന്നെ അദ്വൈതയുടെയും അടുത്ത സുഹൃത്തുക്കൾ ആണ് വിധുപ്രതാപും ഭാര്യ

ദീപ്തിയും .അദ്വൈതയുടെ വീട്ടിൽ വച്ചാണ് ചടങ്ങുകൾ നടന്നത്.വിശാഖിന്റെയും അദ്വൈതയുടെയും ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയ നിമിഷനേരങ്ങൾ കൊണ്ടാണ് ഏറ്റെടുത്തത്.മഞ്ഞളിൽ കളിക്കുന്നതും മഞ്ഞളിൽ കുളിക്കുന്നതും എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. അദ്വൈതയുടെയും വിവാഹം കാണാനുംആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Rate this post