92-കളിൽ ഇറങ്ങിയ മലയാള ഹിറ്റ് ചലച്ചിത്രമായ വിയറ്റ്നാം കോളനി.!! വില്ലന്മാർക്ക് പ്രാധാന്യം നൽകിയ ഒരു ചലച്ചിത്രം..

Loading...

1992-ൽ ഇറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വിയറ്റ്നാം കോളനി. മലയാളത്തിലെ ഹിറ്റ് സംവിധായകരായ സിദ്ധിഖ്-ലാല്‍ ടീം മോഹന്‍ലാലിനെ നായകനാക്കി ചെയ്ത സംവിധാനം ചെയ്ത ഏക ചിത്രമാണ് ‘വിയറ്റ്നാം കോളനി’.

സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ ‘വിയറ്റ്നാം കോളനി’ മോഹന്‍ലാലിന്‍റെ സൂപ്പര്‍ താര പദവിക്ക് ബലം നല്‍കിയ ചിത്രമായിരുന്നു, സിദ്ധിഖ് ലാലിന്‍റെ മറ്റു സിനിമകളില്‍ നിന്ന് വെറുമൊരു വിനോദ സിനിമ മാത്രമായിരുന്നില്ല ‘വിയറ്റ്നാം കോളനി’. സാമൂഹിക പ്രതിബന്ധതയുള്ള ശക്തമായ ഒരു പ്രേമയം ചിത്രം കൈകാര്യം ചെയ്തിരുന്നു.

റാവുത്തറും, ഇരുമ്പും, കണ്ണന്‍ സ്രാങ്കും, വാട്ടപ്പിള്ളിയും അവരുടെ സൈന്യങ്ങളഉം വിലസുന്ന കോളനി. ഒരു വന്‍കിട കമ്പനിക്കു വേണ്ടി കോളനി ഒഴിപ്പിക്കുവാന്‍ എഴുത്തുകാരന്റെ വേഷം കെട്ടിയെത്തുന്ന ശുദ്ധബ്രാഹ്മണനായ കൃഷ്ണമൂര്‍ത്തി(മോഹന്‍ലാല്‍), സഹായിയായ സാക്ഷാല്‍ ശ്രീമാന്‍ കെ.കെ. ജോസഫ്(ഇതല്ല ഇതിലപ്പുറം ചാടിക്കടന്നവനാണീ കെ.കെ ജോസഫ്).

കോളനിയിലെ താമസക്കാരായപട്ടാളം മാധവിയമ്മയും(കെ.പി.എസ്.സി.ലളിത) മകള്‍ ഉണ്ണിമോളും(കനക) ബ്രോക്കര്‍ എരുമേലി (കുതിരവട്ടം പപ്പു). ഇവരെല്ലാം ചേര്‍ന്ന മലയാളികളുടെ ചിരിഞരമ്പുകള്‍ക്ക് തീപിടിപ്പിച്ച സിനിമയാണ് വിയറ്റ്‌നാം കോളനി. പാലക്കാട്ടുകാരൻ പട്ടർ ആയ കൃഷ്ണമൂർത്തി കൊച്ചിയിലെ ഒരു ചേരി ഒഴിപ്പിക്കുന്നതിനായി നിയോഗിക്കപ്പെട്ട് ഒരു കോളനിയിൽ താമസമാക്കുന്നതും അതിനോടൊന്നിച്ചുള്ള സംഭവങ്ങളുമാണ് കഥ.

ചില ചിത്രങ്ങളില്‍ നായകന്‍മാരോടൊപ്പം, അല്ലെങ്കില്‍ നായകന്‍മാരേക്കാള്‍ കൂടുതലായി വില്ലന്മാര്‍ തിളങ്ങും. അവരുടെ പേരുകളും അവതരിപ്പിച്ച കഥാപാത്രവും മലയാളികളുടെ മനസില്‍ മായാതെ കിടക്കും. ഈ സിനിമയിൽ വില്ലന്മാർക്ക് നല്ല പ്രാധാന്യം നൽകിയിരുന്നു. വിയറ്റ്നാം കോളനിയെ കിടുകിടാ വിറപ്പിച്ച റാവുത്തരെ ആരും അങ്ങിനെ പെട്ടെന്ന് മറക്കില്ല. അത്തരം ഒരു വില്ലന്‍ കഥാപത്രമാണ് വിയറ്റ്‌നാം കോളനിയിലെ റാവുത്തര്‍.

ഊരുവലം വരും…, പവനരച്ചെഴുതുന്നു…, പാതിരാവായി നേരം …, സൂര്യോദയം…, ലല്ലലം ചൊല്ലുന്ന… എന്നീ ഗാനങ്ങൾ പ്രേക്ഷക മനസുകൾ ഒരുപാട് ആസ്വദിച്ചവയാണ്.