അച്ചോടാ… എന്തൊരു ക്യൂട്ട് ആണ് 😍😘 പിങ്കിലും പര്‍പ്പിളിലും അതി സുന്ദരിയായി വൃദ്ധി വിശാല്‍ 😎😍വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. 👌👌

കുട്ടി ഡാന്‍സര്‍ വൃദ്ധി വിശാലിനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. സീരിയല്‍ താരം അഖില്‍ ആനന്ദിന്റെ വിവാഹ ചടങ്ങില്‍ നൃത്തച്ചുവടുകള്‍ വച്ചു കൊണ്ടായിരുന്നു വൃദ്ധി വിശാല്‍ പ്രശസ്തയായത്. വിജയ് ചിത്രമായ മാസ്റ്ററിലെ വാത്തി കമിംഗ്, അല്ലു അര്‍ജുന്‍ ചിത്രമായ അലാ വൈകുണ്ഡപുരമിലോയിലെ രാമുലോ രാമുല എന്ന പാട്ടിനൊപ്പമാണ് വൃദ്ധി ചുവടുവച്ചത്. ആ നൃത്തം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ കുട്ടി

ഡാന്‍സറായ വൃദ്ധിക്ക് താര പദവി കൈവരികയും ചെയ്തു. പിന്നീട് ഒട്ടേറെ ടെലിവിഷന്‍ പ്രോഗ്രാമുകളിലും, സിനിമകളിലും വൃദ്ധിക്ക് അവസരങ്ങള്‍ ലഭിച്ചു. അതോടൊപ്പം നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും വൃദ്ധി സോഷ്യല്‍ മീഡയയില്‍ നിറഞ്ഞു നിന്നു. ഇപ്പോള്‍ ഇതാ കുട്ടി താരത്തിന്റെ പുതിയൊരു ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്. ലീ & ലീ കോട്ടൂര്‍ (Li&Li Couture) എന്ന വസ്ത്രസ്ഥാപനത്തിനു വേണ്ടിയാണ് വൃദ്ധി ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

242642484 839380790274264 5833244096766056622 n 1
അച്ചോടാ... എന്തൊരു ക്യൂട്ട് ആണ് 😍😘 പിങ്കിലും പര്‍പ്പിളിലും അതി സുന്ദരിയായി വൃദ്ധി വിശാല്‍ 😎😍വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. 👌👌 2

പിങ്ക് & പര്‍പ്പിള്‍ ombre shade magic നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞു സുന്ദരിയായിട്ടാണ് വൃദ്ധി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വൃദ്ധിയുടെ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫോട്ടോ പോസ്റ്റ് ചെയ്ത് ഒരു മണിക്കൂര്‍ കൊണ്ട് ഒരു ലക്ഷത്തോളം പേരാണ് ലൈക്ക് ചെയ്തത്. abi_fine_shooters ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. daniya ആണ് കോസ്റ്റിയൂം ഒരുക്കിയത്. കൊച്ചിയില്‍ കോതാട് എന്ന സ്ഥലത്തുള്ള നിഹാര റിസോര്‍ട്‌സില്‍ വച്ചായിരുന്നു ഫോട്ടോ ഷൂട്ട്.

പത്തു ലക്ഷത്തിലേറെ ആരാധകരാണ് വൃദ്ധിയെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഇന്‍സ്റ്റാഗ്രാമിലാണ് വൃദ്ധി പ്രധാനമായും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. ഡാന്‍സര്‍മാരായ വിശാല്‍ കണ്ണന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി. സമീപകാലത്ത് റിലീസ് ചെയ്ത സാറാസ് എന്ന ചിത്രത്തിലൂടെയാണ് വൃദ്ധി സിനിമയിലേക്ക് പ്രവേശിച്ചത്. പൃഥ്വിരാജിന്റെ റിലീസ് ചെയ്യാനിരിക്കുന്ന കടുവ എന്ന ചിത്രത്തില്‍ പൃഥ്വിയുടെ മകളുടെ വേഷവും വൃദ്ധിക്ക് ലഭിച്ചിരുന്നു.