സണ്ണി വെയിനെ വരെ ഞെട്ടിച്ച് വൃദ്ധി കുട്ടി 😍😍 വീണ്ടും വൈറലായി വൃദ്ധിക്കുട്ടിയുടെ വീഡിയോ 👌👌

വൃദ്ധി വിശാല്‍ എന്ന മിടുക്കി കുട്ടിയെ അറിയാത്തവർ ഇന്ന് വളരെ ചുരുക്കമായിരിക്കും. ഒരൊറ്റ ഡാൻസിലൂടെ തന്നെ സോഷ്യൽ മീഡിയ ആരാധകരുടെ മനം കവർന്ന സ്റ്റാറ്റസുകൾ കീഴടക്കിയ സുന്ദരിക്കുട്ടിയാണ് വൃദ്ധി. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ റിസപ്ഷനിടയിൽ കളിച്ച ക്യൂട്ട് ആയ നൃത്തച്ചുവടുകൾ കൊണ്ട് തന്നെ ഏവരുടെയും മനസ്സിൽ ഇടം പിടിക്കാൻ ഈ മിടുക്കി കുട്ടിക്ക് കഴിഞ്ഞു.

നിരവധി സീരിയലുകളിലും പരസ്യ ചിത്രങ്ങളിലും ഈ കൊച്ചു മിടുക്കി ഭാഗമായിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. ഡാൻസ് മാത്രമല്ല അഭിനയവും തനിക്ക് നന്നായി വഴങ്ങും എന്ന തെളിയിച്ച് നിരവധി തവണ വൃദ്ധി എത്തിയിരുന്നു. ഇപ്പോഴിതാ വൃദ്ധിക്കുട്ടിയുടെ മനോഹരമായ ഒരു ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

താൻ പുതിയതായി അഭിനയിച്ച സാറാസ് എന്ന ചിത്രത്തിലെ സ്വന്തം ഡയലോഗ് പറഞ്ഞ് ഇൻസ്റാഗ്രാമിലൂടെ എത്തിയിരിക്കുകയാണ് കുട്ടിതാരം. ‘നിർത്തട അവന്റെയൊരു കുഞ്ഞിപ്പുഴു’ എന്ന് തുടങ്ങുന്ന ഡയലോഗ് കേട്ട് നടൻ സണ്ണി വെയിൻ വരെ ഞെട്ടിക്കാനും. സിനിമ കാണാത്തവർ കാണാനും തന്നെ സപ്പോർട്ട് ചെയ്യാനും വൃദ്ധിമോൾ പറയുന്നുണ്ട്.

കുമ്പളങ്ങി സ്വദേശിയായ വിശാൽ കണ്ണന്‍റെയും ഗായത്രിയുടേയും മകളാണ് വൃദ്ധി വിശാൽ. ഇരുവരും ഡാൻസേർസ് ആണ്. മഞ്ഞിൽവിരിഞ്ഞ പൂവ് എന്ന സീരിയലിൽ അനുമോളായി എത്തി കുടുംബ പ്രേക്ഷകരെ കയ്യിലെടുത്ത കുട്ടി താരമാണ് വൃദ്ധി. നിരവധി പേരാണ് കുഞ്ഞിമോളുടെ വീഡിയോ കാണായി കാത്തിരിക്കുന്നത്. വീഡിയോകളെല്ലാം തന്നെ നിമിഷനേരം കൊണ്ട് വൈറൽ ആവാറുമുണ്ട്.

Rate this post