ഹാഫ് സാരി ഗൗണിൽ നാടൻ സുന്ദരിയായി വൃദ്ധിക്കുട്ടി 😍😘 ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വേറെ ലെവൽ 😍😍ഏറ്റെടുത്ത് ആരാധകർ.🔥👌

സോഷ്യൽ മീഡിയയിലെ ക്യൂട്ടി ബ്യൂട്ടി സ്റ്റാറാണ് വൃദ്ധിക്കുട്ടി. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ വീഡിയോയിലെ വൈറൽ ഡാൻസോടെയാണ് വൃദ്ധി മലയാളികളുടെ പ്രിയങ്കരിയായത്. പിന്നീട് നിരവധി ടെലിവിഷൻ പോഗ്രാമുകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും റീലുകളിലൂടെയുമൊക്കെ വൃദ്ധിക്കുട്ടി മലയാളികളെ കയ്യിലെടുത്തു. ഇപ്പോഴിതാ സോഷ്യൽ മീഡിയ ഒന്നാകെ കയ്യടിക്കുകയാണ് വൃദ്ധിയുടെ പുതിയ ഫോട്ടോഷൂട്ട് കണ്ട്.

സിൽക്കി സിൽക്ക് ഹാഫ് സാരി ഗൗണിലാണ് ഇക്കുറി വൃദ്ധിക്കുട്ടി തിളങ്ങിയിരിക്കുന്നത്. sungudibaby യാണ് വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. Pravi photography ആണ് ഇക്കുറിയും ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രിൻസസ് ബോൾ ഗൗണിൽ തിളങ്ങിയ വൃദ്ധി മോളുടെ ചിത്രങ്ങൾ പകർത്തിയതും Pravi photography ആയിരുന്നു. ഏതായാലും ഹാഫ് സാരി ഗൗണിൽ നാടൻ സുന്ദരിയായി നിൽക്കുന്ന വൃദ്ധിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് കുട്ടിത്താരം ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്. വൃദ്ധി കുട്ടി മാത്രമല്ല വൃദ്ധിയുടെ അമ്മയും അച്ഛനും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. മികച്ച ഡാൻസേഴ്സായ വിശാൽ കണ്ണന്റേയും ഗായത്രിയുടെയും മകളാണ് വൃദ്ധി വിശാൽ. മൂവരും ചേർന്നുള്ള റീലുകളും ഡാൻസ് പെർഫോമൻസുമൊക്കെ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാകാറുണ്ട്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുഴക്കരയിൽ മുണ്ട് മടക്കികുത്തി അച്ഛനും അമ്മക്കുമൊപ്പം തകർത്താടുന്ന വൃദ്ധിയുടെ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. സാറാസ് എന്ന ചിത്രത്തിലൂടെയാണ് വൃദ്ധി ക്കുട്ടി ബിഗ്സ്ക്രീനിൽ ഇടം നേടിയത്. വൃദ്ധി മോളുടെ കുഞ്ഞിപ്പുഴു സീനിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പൃഥ്വി രാജിന്റെ പുതിയ ചിത്രമായ ‘കടുവ’ യിൽ പൃഥ്വിയുടെ മകളായി അഭിനയിക്കുവാനുള്ള അവസരവും ഈ കുട്ടിതാരത്തിന് ലഭിച്ചിട്ടുണ്ട്.