ആരും കണ്ണു വെക്കല്ലേ ഈ സുന്ദരി കുട്ടിയെ 😍😘 സണ്‍ഷൈന്‍ ഗൗണില്‍ ക്യൂട്ട് ആയി കുഞ്ഞുമാലാഖ 😎😍 ആരാധകരുടെ മനം കവരാൻ വീണ്ടും വൃദ്ധി വിശാൽ 👌

ഇന്‍സ്റ്റാഗ്രാമില്‍ വീണ്ടും പുതിയ ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ സെന്‍സേഷനായ വൃദ്ധി വിശാല്‍. സണ്‍ഷൈന്‍ മഞ്ഞയും, അക്വാ ഗ്രീന്‍ നിറവുമുള്ള ലെയറുള്ള ഗൗണും അണിഞാണു പുതിയ ചിത്രങ്ങൾ വൃദ്ധി ഇന്നലെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതിനോടകം മൂന്ന് ലക്ഷത്തോളം പേര്‍ ചിത്രങ്ങള്‍ക്ക് ലൈക്ക് ചെയ്തു കഴിഞ്ഞു. വെഡിംഗ് വെയറായി ഉപയോഗിക്കാവുന്ന ഗൗണ്‍ ആണിത്. abi_fine_shooters ന്റേതാണ് ഫോട്ടോഗ്രാഫി.

രണ്ട് ദിവസം മുന്‍പ് പര്‍പ്പിള്‍, പിങ്ക് നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ വൃദ്ധി പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തോളം ലൈക്ക് ആ ചിത്രങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പത്ത് ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള കുട്ടിത്താരമാണ് വൃദ്ധി വിശാല്‍. ഫോട്ടോഷൂട്ട്, സിനിമ, സീരിയല്‍ വിശേഷങ്ങളും കുടുംബവുമായി ബന്ധപ്പെട്ട വിശേഷങ്ങളും ആരാധകരുമായി വൃദ്ധി

പങ്കുവയ്ക്കുന്നതും ഇന്‍സ്റ്റാഗ്രാമിലൂടെയാണ്. നവമാധ്യമത്തിലൂടെ നിരവധി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും വൃദ്ധി സമയം കണ്ടെത്താറുണ്ട്. ഡാന്‍സര്‍മാരായ വിശാല്‍ കണ്ണനും ഗായത്രിയുമാണ് വൃദ്ധിയുടെ മാതാപിതാക്കള്‍. വിവാഹാഘോഷങ്ങള്‍ക്കിടെ മുതിര്‍ന്നവര്‍ക്കൊപ്പം നൃത്തച്ചുവടുകള്‍ വച്ച വൃദ്ധിയുടെ വീഡിയോ ആയിരക്കണക്കിന് പേരുടെ വാട്‌സ് ആപ്പ്, ഫേസ്ബുക്ക് സ്റ്റാറ്റസായി മാറിയിരുന്നു. പിന്നീട് സിനിമയിലും സീരിയലിലും

നിരവധി അവസരങ്ങള്‍ വൃദ്ധിയെ തേടിയെത്തി. ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രത്തിലൂടെയാണ് വൃദ്ധി സിനിമാ ലോകത്തേയ്ക്ക് പ്രവേശിച്ചത്. നിരവധി പേരുടെ പ്രശംസ പിടിച്ചു പറ്റിയ വേഷമായിരുന്നു സാറാസില്‍ ലഭിച്ചത്. ആ ചിത്രത്തില്‍ ‘ എന്റെ തുള്ളിക്കളിക്കുന്ന കുഞ്ഞി പുഴു ‘ എന്ന വൃദ്ധിയുടെ ഡയലോഗ് നവമാധ്യമത്തില്‍ വൈറലായി മാറിയ ഒന്നായിരുന്നു. റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ് ചിത്രമായ കടുവയില്‍ വൃദ്ധി പ്രധാനപ്പെട്ടൊരു വേഷമാണ് ചെയ്തിരിക്കുന്നത്.