“അന്നവൻ ക്യാമറക്കണ്ണിലൂടെ എന്നെ നോക്കുന്നുണ്ടായിരുന്നു” 😀😍 വൈഷ്ണവിനു ജന്മദിനാശംസകൾ നേർന്ന് ദിയ പങ്കുവെച്ച ചിത്രം കണ്ടോ.?😍👌

സോഷ്യൽ മീഡിയയിലൂടെയാണ് മലയാളികൾക്ക് ദിയ കൃഷ്ണയെയും വൈഷ്ണവ് ഹരിചന്ദ്രനെയും പരിചയം. ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെ മകളാണ് ദിയ. ഒരുമിച്ച് പഠിച്ചവരും ഉറ്റ സുഹൃത്തുകളുമാണ് വൈഷ്ണവും ദിയയും. ദിയയും വൈഷ്ണവും ഒരുമിച്ചുള്ള വീഡിയോകളും ഡാൻസ് റീലുകളുമൊക്കെ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് ഏറ്റെടുക്കാറ്. അടുത്തിടെ വൈഷ്ണവുമായുള്ള പ്രണയം

സോഷ്യൽ മീഡിയയിലൂടെ ദിയ വെളിപ്പെടുത്തിയിരുന്നു. വൈഷ്ണവിന്റെ ജന്മദിനമാണ് ഇന്ന്. ആശംസ ചിത്രങ്ങൾ കൊണ്ട് പ്രിയപ്പെട്ടവന്റെ ജന്മദിനം സോഷ്യൽമീഡിയയിൽ ആഘോഷമാക്കുകയാണ് ദിയ. വൈഷ്ണവിന് ഒരു റ്റ്വിൻ ബ്രദർ കൂടിയുണ്ട്, വൈദർശ് ഹരിചന്ദ്രൻ. ഇരുവരും ഒരുമിച്ച് കേക്ക് കട്ട് ചെയ്യുന്നത് അടക്കമുള്ള വീഡിയോകൾ ദിയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ആണ് വൈഷ്ണവും ദിയയും പഠിച്ചത്.

കോളേജ് പഠനകാലത്ത് എടുത്ത ഒരു ചിത്രവും ദിയ ജന്മദിനാശംസകൾക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിനൊപ്പം ദിയ കുറിച്ചിരിക്കുന്നത് ഇങ്ങനെ: ‘ഈ ചിത്രം തികച്ചും യാദൃശ്ചികമാണ്. ഞങ്ങൾ ആദ്യമായി സംസാരിച്ച ദിവസമായിരുന്നു ഇത്. തീയതി എനിക്ക് കൃത്യമായി ഓർമ്മയില്ല. എന്നാൽ വർഷങ്ങൾക്കു മുൻപ് അതായത് 2016 ൽ ഞാൻ മാർ ഇവാനിയോസ് കോളേജിൽ ഞങ്ങളുടെ ക്ലാസ്സിൽ ചേർന്ന ദിവസം ആയിരുന്നു അത്. കോളേജ് കോമ്പൗണ്ടിനുള്ളിൽ

നടക്കുന്നതിനിടയിൽ അവൻ സുഹൃത്തിനൊപ്പം ക്ലിക്ക് ചെയ്ത ഒരു സെൽഫി ആണിത്. എനിക്ക് അവന്റെ പേര് അറിയില്ല അവന് എന്റെ പേരും. പക്ഷേ അന്ന് അവൻ എന്നെ ക്യാമറയിലൂടെ നോക്കുന്നുണ്ടായിരുന്നു.’ ദിയ പങ്കുവെച്ച ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് ദിയയുടെ പോസ്റ്റിനു താഴെ വൈഷ്ണവിന് ആശംസകൾ അറിയിച്ചിട്ടുള്ളത്. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള ദിയയും വൈഷ്ണവും തങ്ങളുടെ വിശേഷങ്ങളുമായി എപ്പോഴും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.