ഈ ഒരു സൂത്രം മതി.!! എത്ര അഴുക്കുപിടിച്ച തുണിയും വാഷിംഗ് മെഷീനിൽ ഒറ്റ സെക്കൻഡിൽ ക്ലീനാക്കിയെടുക്കാം.!! | Washing Machine Clothes Cleaning Tip using Paste
Washing Machine Clothes Cleaning Tip using Paste : പൊതുവെ നമ്മൾ കേൾക്കുന്ന കാര്യമാണ് വാഷിംഗ് മെഷീനിൽ ഇട്ടാൽ തുണിയിലെ അഴുക്കുകൾ പൂർണ്ണമായും ഇളകി പോകില്ല എന്ന്. പ്രത്യേകിച്ചും ആണുങ്ങളുടെ കോളറിലെ അഴുക്ക്, കൈ മടക്കിലെ അഴുക്ക് ഒക്കെ. അതിനായി ഈ ഭാഗങ്ങൾ കല്ലിലോ കയ്യിൽ വച്ച് ബ്രഷ് ഉപയോഗിച്ച് ഉരച്ചോ ഒക്കെ കഴുകിയതിന് ശേഷമാവും വാഷിംഗ് മെഷീനിൽ ഇടുന്നത്. എന്നാൽ ഇങ്ങനെ ഒന്നും ചെയ്യാതെ തന്നെ എളുപ്പത്തിൽ തുണികൾ വൃത്തിയാക്കുന്നത് എങ്ങനെ എന്നാണ് വീഡിയോയിൽ പറയുന്നത്.
ആദ്യം തന്നെ മെഷീൻ വൃത്തിയാക്കുകയാണ് വേണ്ടത്. അതിനായി കോൾഗേറ്റ് തേച്ചതിന് ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് തേച്ച് വെള്ളമൊഴിച്ചു കഴുകി കളയാം.ഇങ്ങനെ ചെയ്യുന്നതിലൂടെ മഞ്ഞ നിറത്തിലെ കറയും തുരുമ്പിന്റെ കറയും പോയി മെഷീൻ നല്ല വൃത്തിയാവും. നമ്മൾ കഴിക്കാനുള്ള തുണികൾ മെഷീനിൽ ഇടുന്ന സമയത്ത് അതിന്റെ ഒപ്പം കുറച്ചു ചെറിയ കഷ്ണം അലൂമിനിയം ഫോയിൽ എടുത്ത് ഉരുളകൾ ആക്കുക.
ഇവ തുണികളുടെ കൂട്ടത്തിൽ ഇട്ട് മെഷീൻ ഓൺ ചെയ്‌താൽ തുണികൾ നല്ലത് പോലെ അലക്കി കിട്ടും. അലക്കി കഴിയുമ്പോൾ മെഷീനിന്റെ അടിയിൽ ഇവ അടിഞ്ഞു കിടക്കുന്നത് കൊണ്ട് തന്നെ എടുത്ത് മാറ്റാനും വളരെ എളുപ്പമാണ്. ഇതോടൊപ്പം തന്നെ ദോശയും അപ്പവും ഒക്കെ കല്ലിൽ നിന്നും ഇളകി വരാതെ ഇരിക്കുമ്പോൾ ചെയ്യേണ്ടത് എന്തെന്നും അപ്പത്തിന്റെ മാവ് മൃദുലമായി കിട്ടാനും മീനും ഇറച്ചിയും
പൊരിക്കുമ്പോൾ അടിയിൽ പിടിക്കാതെ ഇരിക്കാനും ചെയ്യാവുന്ന ടിപ്പുകൾ ഇതോടൊപ്പം കാണുന്ന വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇങ്ങനെ ഒക്കെ ചെയ്‌താൽ നല്ല രുചികരമായ വിഭവങ്ങൾ നിങ്ങളുടെ അടുക്കളയിൽ ഉണ്ടാക്കി എടുക്കാനായി സാധിക്കുന്നതാണ്.Video Credit : SN beauty vlogs