കളർ വേണ്ട.!! പുത്തൻ രുചിയിൽ മിനിറ്റുകള്‍ക്കുള്ളില്‍ തണ്ണിമത്തന്‍ കൊണ്ടൊരു കിടിലൻ സമ്മർ ഡ്രിങ്ക്.. | Watermelon Milk Drink Recipe

ചൂടു കാലമായാൽ എത്ര വെള്ളം കുടിച്ചാലും ദാഹം മാറാറില്ല. അതുകൊണ്ടു തന്നെ വെള്ളത്തിന് പകരമായി ഏതെല്ലാം ഡ്രിങ്ക്സ് ഉണ്ടാക്കാൻ സാധിക്കുമെന്ന് അന്വേഷിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും. അത്തരത്തിൽ വളരെ വ്യത്യസ്തമായി എന്നാൽ രുചികരമായി ഉണ്ടാക്കിയെടുക്കാവുന്ന ഒരു തണ്ണിമത്തൻ ഡ്രിങ്കിന്റെ റെസിപ്പി അറിഞ്ഞിരിക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ

അത്യാവശ്യം വലിപ്പത്തിൽ നല്ല കളറോടു കൂടിയ ഒരു തണ്ണിമത്തന്റെ കഷണം, കണ്ടൻസ്ഡ് മിൽക്ക്, തേങ്ങാപ്പാൽ ഇത്രയുമാണ്. ആദ്യം തണ്ണിമത്തൻ രണ്ടായി മുറിച്ച് അതിന്റെ നടു ഭാഗത്ത് നിന്നും പൾപ്പ് ഭാഗം പൂർണ്ണമായും മുറിച്ചെടുക്കുക. ശേഷം അതിൽ അധികമായിട്ടുള്ള കുരുവെല്ലാം എടുത്തു മാറ്റാവുന്നതാണ്. അതേ തോടിൽ തന്നെ മുറിച്ചു മാറ്റിയ തണ്ണിമത്തന്റെ കഷ്ണങ്ങളെല്ലാം ഇട്ട് നല്ലതു പോലെ ഉടച്ചെടുക്കുക. ഇതിലേക്ക് അധികം വെള്ളം ചേർക്കേണ്ട ആവശ്യം വരുന്നില്ല.

കാരണം തണ്ണിമത്തൻ ഉടയ്ക്കുമ്പോൾ തന്നെ അതിൽ നിന്നും ആവശ്യത്തിന് വെള്ളം ഇറങ്ങുന്നതാണ്. കൂടാതെ പഞ്ചസാരയും ചേർക്കേണ്ടതില്ല. അതിന് പകരമായാണ് കണ്ടൻസ്ഡ് മിൽക്ക് ഉപയോഗിക്കുന്നത്. ഓരോരുത്തർക്കും തങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് കൺസിസ്റ്റൻസി മധുരത്തിന്റെ അളവ് എന്നിവയിലെല്ലാം മാറ്റങ്ങൾ കൊണ്ടു വരാവുന്നതാണ്. രണ്ട് കപ്പ് തേങ്ങാപ്പാൽ, അരക്കപ്പ് കണ്ടൻസ്ഡ് മിൽക്ക്
എന്നി ഈ ഒരു പാനീയത്തിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്.

ശേഷം തയ്യാറാക്കി വെച്ച പാനീയം നല്ലതു പോലെ മിക്സ് ചെയ്യണം. ഈയൊരു പാനീയത്തിൽ കുറച്ച് കുരുക്കൾ കിടക്കുന്നതാണ് കാഴ്ചയിൽ ഭംഗി നൽകുക. അതുകൊണ്ടു തന്നെ പൂർണ്ണമായും എടുത്ത് മാറ്റേണ്ട ആവശ്യം വരുന്നില്ല. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നല്ല ചുവന്ന നിറത്തിലുള്ള തണ്ണിമത്തൻ നോക്കി വേണം ഈ ഒരു പാനീയം തയ്യാറാക്കാനായി ഉപയോഗിക്കാൻ. ഇത്രയും ചെയ്താൽ നല്ല രുചികരമായ തണ്ണിമത്തൻ ഡ്രിങ്ക് റെഡിയായി കഴിഞ്ഞു. പാനീയം തയ്യാറാക്കേണ്ട രീതിയെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Ayesha’s Kitchen