ആദ്യപ്രതിഫലം 500 രൂപ.!! ബൈക്കിൽ സഞ്ചരിച്ചപ്പോൾ പരിഹാസം. തള്ളിപ്പറഞ്ഞ ബന്ധുക്കൾ. കഷ്ടപ്പാടിൽ നിന്നും മുന്നോട്ടുയർന്നത്. എല്ലാം തുറന്നുപറഞ്ഞ് യഷ്.|Yash about his life story.

കെ ജി എഫ് എന്ന ഒറ്റചിത്രത്തിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് യഷ്. ഗോഡ്ഫാദർമാരില്ലാതെ സിനിമയിലെത്തിയ യഷ് കഴിഞ്ഞ ദിവസം കെ ജി എഫ് 2-ന്റെ പ്രൊമോഷൻ വേദിയിൽ വെച്ച്‌ തന്റെ സിനിമാപ്രവേശനത്തിന്റെ കഥ ആരാധകരോട് പങ്കുവെക്കുകയായിരുന്നു. ഒരു സാധാരണകുടുംബത്തിൽ ജനിച്ചുവളർന്ന യഷ് ഇന്ന് ലോകമറിയപ്പെടുന്ന സൂപ്പർ താരമായതിന് പിന്നിൽ കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയുമെല്ലാം

വലിയൊരു കഥയുണ്ട്. സാമ്പത്തികമായി ഏറെ തളർന്നുപോയ ഒരു കാലഘട്ടമുണ്ടായിരുന്നെന്നും അന്ന് തിരിഞ്ഞുനോക്കാതെ പോയ ബന്ധുക്കൾ പോലും ഉണ്ടായിരുന്നെന്ന് യഷ് പറയുന്നു. “ഞാൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന് കേട്ടപ്പോൾ അച്ഛനും അമ്മയ്ക്കുമൊക്കെ അത്‌ വലിയ സങ്കടമായിരുന്നു. സിനിമയിൽ നിന്ന് സ്ഥിരവരുമാനം കിട്ടുമെന്നൊന്നും അവർക്ക് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. സിനിമ വളരെ ബുദ്ധിമുട്ടേറിയ ഒന്നാണെന്നും അതിലേക്ക്

yash 11zon

എത്തിപ്പെടാൻ എനിക്ക് കഴിയില്ല എന്നും പറഞ്ഞ് അവർ വിലക്കി. ഞങ്ങൾക്ക് ഒരു പ്രശ്നമുണ്ടായ സമയത്ത് കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്നവർ പോലും അകന്നുപോയി. പ്രയാസകരമായ സാഹചര്യങ്ങളിൽ കൂടെ നിന്നവരെ ഇന്നും നന്ദിയോടെ ഓർക്കുന്നു. ഇപ്പോൾ പ്രേക്ഷകരാണ് എന്റെ ഏറ്റവും വലിയ ബന്ധുക്കൾ. അവർ ഒരിക്കലും പക്ഷം നിന്ന് സംസാരിക്കില്ല.” തുടക്കത്തിൽ ടീവി സീരിയലുകൾ ചെയ്ത് പിന്നീടാണ് യഷ് സിനിമയിലേക്കെത്തിയത്.

ആദ്യകാലത്ത് 500 രൂപയായിരുന്നു താരത്തിന്റെ പ്രതിഫലം. പിന്നീട് താരം സീരിയലുകളും ടീവി ഷോകളും ചെയ്യേണ്ടെന്ന് തീരുമാനിച്ചു. 1500 രൂപ തരാമെന്ന് പറഞ്ഞ് സീരിയലിന്റെ അണിയറപ്രവർത്തകർ വീണ്ടും വിളിച്ചെങ്കിലും താൻ പോയില്ല എന്നാണ് യഷ് പറയുന്നത്. ഒരു ബൈക്കിൽ വസ്ത്രങ്ങളെല്ലാം വഹിച്ചാണ് താൻ പലയിടത്തും യാത്ര ചെയ്തിരുന്നത്. എല്ലാവരും ചോദിക്കുമ്പോൾ താൻ മറുപടി പറഞ്ഞിരുന്നത് സിനിമയിലെത്തിയ ശേഷം കാർ വാങ്ങിക്കോളാം എന്നാണ്.Yash about his life story.

Rate this post