സ്വപ്നം കണ്ട ആ ബാലനെ അവർ പരിഹസിച്ചു കളിയാക്കി.എന്നാൽ ശക്തമായ വിശ്വാസവും സ്വപ്നങ്ങളും’ ഉള്ള ആ ബാലൻ ആണ് താൻ എന്ന് പലർക്കും ഇന്നും അറിയില്ല.; ‘കെജിഎഫ് 2’ വിജയത്തിൽ നന്ദി പറഞ്ഞ് യാഷ് |Yash thanks to fans for kgf 2 success

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാളക്കരയടക്കം അടക്കിവാഴുന്ന ചിത്രമാണ് കെജിഎഫ് 2. തിയറ്ററുകളിൽ നിറഞ്ഞ കൈയ്യടികളുമായി മുന്നേറുന്ന ചിത്രത്തിന് റിലീസ് ദിവസം മുതൽ വൻ സിനിമകളെ എല്ലാം പിന്നിലാക്കിയായിരുന്നു. ബോക്സ് ഓഫീസിൽ തേരോട്ടം നടത്തുന്ന യാഷ് ചിത്രം ഓരോ ദിവസം കഴിയുന്തോറും റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഈ വിജയത്തിനിടയിൽ യാഷ് പങ്കുവച്ചൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ

ഇപ്പോൾ ശ്രദ്ധനേടുന്നത്. ഒരു ആണ്‍കുട്ടിയുടെ കഥ പറഞ്ഞുകൊണ്ടാണ് യാഷ് വീഡിയോ തുടങ്ങുന്നത്. അടങ്ങാത്ത ദൃഡവിശ്വാസവും സ്വപ്‌നങ്ങളുമുള്ള ഒരു കുട്ടിയുടെ കഥയായിരുന്നു യാഷ് പറഞ്ഞു തുടങ്ങിയത്. ജീവിതത്തെക്കുറിച്ച് കൂടുതൽ സ്വപ്നം കാണുന്ന കുട്ടിയെ അളുകള്‍ വിഡ്ഢിയെന്നും അമിത ആത്മവിശ്വാസമുള്ള ആളെന്നും വിളിച്ചു പരിഹസിച്ചു എന്നും. എന്നാൽ ഇന്നത്തെ ഈ ദിവസത്തിന് സാക്ഷിയാകുന്ന താന്‍ ഈ കഥയിലെ

Yash1

കുട്ടിയാണെന്നായിരുന്നുമായിരുന്നു യാഷ് പറഞ്ഞത്. നന്ദി,എന്നത് വാക്കിലൊതുക്കാന്‍ കഴിയില്ലെന്നും. സ്‌നേഹവും അനുഗ്രഹവും പിന്തുണയും നല്‍കിയവര്‍ക്ക് ഹൃദയത്തിൽ നിന്നും നന്ദി പറയുകയാണന്നും യാഷ് തന്റെ വീഡിയോയിലൂടെ വ്യക്തമാക്കി. സിനിമയെ പിന്തുണച്ച എല്ലാവര്‍ക്കും മുഴുവന്‍ കെജിഎഫ് ടീമിന്റെയും നന്ദി. മികച്ചൊരു സിനിമാറ്റിക്ക് എക്‌സ്പീരിയന്‍സ് ആരാധകർക്ക് നല്‍കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം അതിന് സാധിച്ചു എന്ന് കരുതുന്നതായും

യാഷ് വ്യക്തമാക്കി. നിങ്ങളുടെ ഹൃദയമാണ് എന്റെ കൂടാരം എന്ന് പറഞ്ഞ് കൊണ്ടാണ് യാഷ് വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്. ഏറ്റവും വേഗത്തിൽ 250 കോടി ക്ലബ്ബില്‍ കയറ്റിയ ഹിന്ദി ചിത്രമായി മാറിയിരിക്കുകയാണ് കെജിഎഫ് 2. വെറും ഏഴ് ദിവസം കൊണ്ടാണ് കെജിഎഫ് 2ന്റെ ഈ നേട്ടം. ആദ്യ 4 ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയ ആഗോള ഗ്രോസ് 546 കോടി രൂപയാണ്. യാഷ് നായകനായ ചിത്രത്തില്‍ അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സഞ്ജയ് ദത്ത് ആണ്. Yash thanks to fans for kgf 2 success

Rate this post