നടൻ യതികുമാറിന്റെ മകന്റെ വിവാഹത്തിന് ഒത്തുകൂടി സാന്ത്വനം താരങ്ങൾ.!! സാന്ത്വനം ജയന്തിയും ഭർത്താവും അടിച്ചുപൊളിച്ച വിവാഹദൃശ്യങ്ങൾ കണ്ടോ ?

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പരയിലെ ഓരോ താരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെ. സാന്ത്വനത്തിലെ ശങ്കരൻ മാമയെ സാന്ത്വനം ആരാധകർക്കെല്ലാം ഏറെയിഷ്ടമാണ്. സാന്ത്വനത്തിലെ നായികാതുല്യമായ കഥാപാത്രം അഞ്ജലിയുടെ അച്ഛനാണ് ശങ്കരൻ മാമ. നടൻ യതികുമാറാണ് സാന്ത്വനത്തിലെ ശങ്കരൻ മാമയാകുന്നത്. ഇപ്പോഴിതാ യതികുമാറിന്റെ മകൻറെ വിവാഹത്തിന് സാന്ത്വനം താരങ്ങൾ എത്തിയതിന്റെ വിശേഷങ്ങളാണ്

സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടനും ടെലിവിഷൻ പ്രൊഡ്യൂസറുമായ ആൽബി ഫ്രാൻസിസ് ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റും പങ്കുവെച്ചിരുന്നു. സാന്ത്വനത്തിലെ ജയന്തിയായി വേഷമിടുന്ന അപ്സരയുടെ ഭർത്താവാണ് ആൽബി. താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിലെ ഫോട്ടോയിൽ യതികുമാറിനൊപ്പം ആൽബിയും അപ്സരയും ഒപ്പം ചിപ്പിയും ഭർത്താവ് രഞ്ജിത്തുമാണ് ഉള്ളത്. “ഞങ്ങൾക്കിത് സീരിയൽ മാത്രമല്ല, കുടുംബവിശേഷം കൂടിയാണ്. കുടുംബത്തിന്റെ ഒത്തുചേരൽ

കൂടിയാണ്” ഇങ്ങനെയാണ് ആൽബി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്. ഈയിടെയാണ് അപ്സരയും ആൽബിയും വിവാഹിതരായത്. ഇവരുടേത് ഒരു പ്രണയവിവാഹമായിരുന്നു. ആൽബി സംവിധാനം ചെയ്ത “ഒള്ളത് പറഞ്ഞാൽ” എന്ന ടെലിവിഷൻ പരമ്പരയിൽ അപ്സര ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആ പരമ്പരയിലെ അഭിനയത്തിന് അപ്സരക്ക് സംസ്‌ഥാന അവാർഡും ലഭിച്ചിരുന്നു. മികച്ച പരമ്പരക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുക വഴി ആൽബിയും അംഗീകരിക്കപ്പെട്ടിരുന്നു.

സാന്ത്വനത്തിലെ സഹതാരത്തിന്റെ മകന്റെ വിവാഹത്തിന് അപ്സര തിളങ്ങിയത് താരത്തിന്റെ ആരാധകർ ആഘോഷമാക്കുകയായിരുന്നു. അതേ സമയം സീരിയൽ രംഗത്ത് നിന്നുള്ള മറ്റ് പല പ്രമുഖരും വിവാഹത്തിന് എത്തിയിരുന്നു. നടി സീമ ജി നായരും വിവാഹത്തിനെത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നടന്മാരായ സാജൻ സൂര്യക്കും കിഷോർ സത്യക്കും ഒപ്പമുള്ള ചിത്രങ്ങളാണ് സീമ പങ്കുവെച്ചത്. വിവാഹത്തിന് അഞ്ജലിയും ശിവനും എത്താത്തത് എന്താണെന്നാണ് ഒരു കൂട്ടം പ്രേക്ഷകർ ചോദിക്കുന്നത്.

Rate this post