ഏട്ടനോരു പിറന്നാൾ സർപ്രൈസ്; യുവ കൃഷ്ണക്കുവേണ്ടി വമ്പൻ സർപ്രൈസ്‌ ഒരുക്കി പ്രേക്ഷകരുടെ പ്രിയ താരം മൃദുല വിജയ് | Yuva Krishna birthday celebration

Yuva Krishna birthday celebration: മലയാളി മനസുകൾ കീഴടക്കിയ ടെലിവിഷൻ നായികമാരിലൊരാൾ ആണ്‌ മൃദുല വിജയ്. മലയാളത്തിൽ മാത്രമല്ല തമിഴ് ടെലിവിഷൻ രംഗത്തും മൃദുല പ്രവർത്തിച്ചിട്ടുണ്ട്. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത കൃഷ്ണ തുളസി എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകർക്ക് താരം പ്രിയങ്കരി ആയി മാറിയത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ജനപ്രിയ പരമ്പരയിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് എത്തിയ യുവ കൃഷ്ണയാണ്

മൃദുലയുടെ ഭർത്താവ്. ഇരുവരുടെയും വാർത്തകൾ അറിയാൻ ആരാധകരും സോഷ്യൽ മീഡിയയും കാത്തിരിക്കുകയാണ്. ഇരുവരുടെയും പ്രണയ വിവാഹവും ഇപ്പോഴിതാ മൃദുലയുടെ ഗർഭ കാലവും സന്തോഷത്തോടെ ആഘോഷിക്കുകയാണ് ഇരുവരും. രണ്ടുപേരും തങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മൃദുലയുടെ പുതു ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരിക്കുന്നത്.

mridhula vijay 1

ഇൻസ്റ്റാഗ്രാം പേജിലൂടെ ‘ഇത്, ആൺകുട്ടിയോ അതോ പെൺകുട്ടിയോ’എന്നെഴുതിയ ടീ ഷർട്ട്‌ അണിഞ്ഞാണ് മൃദുല എത്തിയിരിക്കുന്നത്. ‘ഗസ് ‘എന്ന് ചിത്രത്തിന് താഴെയായി മൃദുല അടിക്കുറിപ്പും ചേർത്തിട്ടുണ്ട്. വെള്ള നിറത്തിലുള്ള ടി ഷർട്ട്‌ ആണ്‌ ഈ ചിത്രങ്ങളിൽ താരം അണിഞ്ഞിരിക്കുന്നത്. കൂടാതെ മറ്റൊരു വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി താരം പങ്കുവെച്ചിട്ടുണ്ട്. ഇത് ഭർത്താവ് യുവ കൃഷ്ണയുടെ പിറന്നാൾ സർപ്രൈസ് വീഡിയോ ആണ്‌.

രാത്രി 12 മണിക്ക് ഇന്ന് ഏട്ടന്റെ പിറന്നാൾ ആണ്‌, ഏട്ടന് സർപ്രൈസ് കൊടുക്കാം എന്ന് പറഞ്ഞു മൃദുല തന്നെ ആണ്‌ വീഡിയോ ഇട്ടിരിക്കുന്നത്. ശേഷം ഇരുവരും ചേർന്ന് കേക്ക് മുറിക്കുന്നതും മൃദുല യുവക്ക് ഗിഫ്റ്റ് കൊടുക്കുന്നതും ഈ വീഡിയോയിൽ കാണാൻ സാധിക്കും. നീ എന്നും എന്നോടൊപ്പം ഉണ്ടായിരിക്കണം എന്ന് പറയുന്ന യുവയോട് എന്റെ ജീവന്റെ അവസാനം വരെ കൂടെ ഉണ്ടാവും ഏട്ടാ എന്നാണ് മൃദുല മറുപടി പറഞ്ഞത്. ഇരുവരും പങ്കുവെച്ചിരിക്കുന്ന വീഡിയോക്ക് ആരാധകരിൽ നിന്നും വൻ പ്രതികരണമാണ് ലഭിക്കുന്നത്.