1100 squft ൽ കുറഞ്ഞ ചിലവിൽ ഇരുനില വീട്. മനോഹരമായ വീടിന്റെ പ്ലാനും ഇന്റീരിയർ കാഴ്ചകളും.!!

വ്യത്യസ്തമായ വീട് നിർമിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും നിർമിക്കുവാൻ പറ്റിയ ഒരു മനോഹരമായ വീട് നമുക്കിവിടെ പരിചയപ്പെടാം. നമുക്കനുയോജ്യമായ ബഡ്ജറ്റിൽ അതിമനോഹരമായ ഈ ഒരു വീട് നിർമിക്കാവുന്നതാണ്. നമ്മുടെ സ്വന്തം അധ്വാനത്തിൽ ഒരു വീട് നിർമിക്കുക ഏതൊരാളുടെയും ആഗ്രഹം ആണ്. ഒരു വീട് നിർമിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. നമ്മുടെ ബഡ്ജറ്റിനനുസൃതമായ എന്നാൽ

എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു പ്ലാൻ തയ്യാറാക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. കൂടാതെ പ്ലാൻ ചെയ്യുന്നതിനോടൊപ്പം തന്നെ അതിന്റെ ഇന്റീരിയറിനെ കുറിച്ച് കൃത്യമായ അറിവ് ഉണ്ടായിരിക്കേണ്ടതുണ്ട്. 1100 സ്ക്വാർഫീറ്റിൽ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ഈ വീടിന് ഒരു കാർ പോർച് ഉൾപ്പെടുത്തിയിട്ടുണ്ട്. കാർ പോർച്ചിനോട് ചേർന്ന് സിറ്ഔട്ട് ക്രമീകരിച്ചിരിക്കുന്നു.

സിറ്റൗട്ടിൽ നിന്നും കയറി ചെല്ലുന്നത് ഒരു ലിവിങ് ഹാളിലേക്കാണ്. ലിവിങ് കം ഡൈനിങ്ങ് ഹാൾ ആണിത്. ഈ ഒരു ലിവിങ് ഹാളിന്റെ കോർണറിലായി സ്റ്റെയർ അറേഞ്ച് ചെയ്തിട്ടുണ്ട്. ഇവിടെ എൽ ഷേപ്പ് സെറ്റി അറേഞ്ച് ചെയ്യാവുന്നതാണ്. ഇവിടെ തന്നെ ഡൈനിങ്ങ് ഏരിയക്കുള്ള സൗകര്യവും ഉണ്ട്. രണ്ടു ബെഡ്‌റൂമുകളാണ് ഈ വീടിനുള്ളത്. ഒരു ബെഡ്‌റൂമിൽ ബാത്രൂം ഉൾപ്പെടുത്തിയിട്ടുണ്ട്.

രണ്ടാമത്തെ ബെഡ്റൂമിന് സമീപമായി ഒരു കോമ്മൺ ടോയ്‌ലെറ്റും ഉണ്ട്. മീഡിയം സൈസിൽ ഉള്ള അടുക്കളയാണുള്ളത്. കിച്ചൻ കാബിൻ അറേഞ്ച് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ട്. പുകയില്ലാത്ത അടുപ്പ് സെറ്റ് ചെയ്യുന്നതിനായി ഒരു വർക്ക് ഏരിയ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. മുകൾ നില ഓപ്പൺ ടെറസ് ആയി ഇട്ടിരിക്കുകയാണ്. ഭാവിയിൽ താല്പര്യമെങ്കിൽ ഇവിടെ റൂമുകൾ നിർമിക്കാവുന്നതാണ്. Video Credit :mallu designer.