ഒറ്റ നിലയിൽ ചെറിയ ചിലവിൽ പണിത ആഡംബര വീട്.!! വെറും 15 ലക്ഷത്തിന് മനോഹരമായ ഭവനം ; |15 lakhs budget home Malayalam

15 lakhs budget home Malayalam: ഒന്ന് നോക്കിയാൽ കണ്ണ് എടുക്കാൻ കഴിയാത്ത ഒരു വീടാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഏകദേശം 15 ലക്ഷം രൂപയിൽ നിർമ്മിച്ച ഈ വീട് അതിമനോഹരമാക്കാൻ കഴിഞ്ഞു എന്ന് തന്നെ പറയാം. വീടിന്റെ ആകെ ഏരിയ എന്നത് 980 ചതുരശ്ര അടിയാണ്. ഈ വീടിന്റെ പ്രധാന ഘടകം എന്നത് ഫ്ലോർ ചെയ്‌തിരിക്കുന്നത് മാർബിൾ, ചുമരുകൾ കല്ലുകൾ ഉപയോഗിച്ചും, റൂഫ് കോൺക്രീറ്റ് ഉപയോഗിച്ചാണ്.

വാതിലുകളും ജനാലുകളും ചെയ്തിരിക്കുന്നത് തടികൾ ഉപയോഗിച്ചാണ്. മലപ്പുറം ജില്ലയിലെ തിരൂറിൽ വരുന്ന ഈ വീട് ആകെയുള്ളത് രണ്ട് കിടപ്പ് മുറികളാണ്. സിറ്റ്ഔട്ട്‌ നോക്കുകയാണെങ്കിൽ ഒരുപാട് സ്ഥലമുള്ളതായി കാണാം. അതുമാത്രമല്ല ഇരിക്കാൻ ഒരിപ്പിടവും ഇവിടെ നൽകിട്ടുണ്ട്. ഈ വീട്ടിൽ ലിവിങ് അതിനോടപ്പം തന്നെ ഹാളായിട്ടാണ് ഒരുക്കിരിക്കുന്നത്.

ലിവിങ് ഏരിയയിൽ ഒരു സോഫയുള്ളതായി കാണാം. ലിവിങ് ഡൈനിങ് ഒരുമിച്ചാണ്. ഡൈനിങ് ഹാളിൽ തടികൾ കൊണ്ടുള്ള മേശയും കസേരയും ഇട്ടിരിക്കുന്നതായി കാണാം. വളരെ ചെറുതും അതിനോടപ്പം തന്നെ സ്റ്റോറേജ് സ്പെസുള്ള ഒരു വാഷ് ബേസ് കാണാൻ കഴിയും. രണ്ട് സ്പേസിയസ് നിറഞ്ഞ കിടപ്പ് മുറികളാണ് കാണാൻ സാധിക്കുന്നത്. ഡബിൾ കൊട്ട് ആണ് നൽകിരിക്കുന്നത്. കൂടാതെ അറ്റാച്ഡ് ബാത്രൂം ഒരുക്കിട്ടുണ്ട്.

രണ്ടാമത്തെ കിടപ്പ് മുറി നോക്കുകയാണെങ്കിലും ആദ്യ മുറിയിലെ തന്നെ എല്ലാ സൗകര്യങ്ങളുമാണ് ഇവിടെയും നൽകിരിക്കുന്നത്. വാർദ്രോബ് ഇവിടെ ഒരുക്കിട്ടുണ്ട്. അതുപോലെ തന്നെ അറ്റാച്ഡ് ബാത്രൂമും ഉണ്ട്. അടുക്കളയിലേക്ക് നീങ്ങുകയാണെങ്കിൽ ഒരുപാട് സ്ഥലവും വളരെ വൃത്തിയായിട്ടാണ് ഒരുക്കിവെച്ചിരിക്കുന്നത്. സ്റ്റോറേജ് റക്‌സ്, ഷെൽഫ് തുടങ്ങിയവ ഇവിടെയുണ്ട്. ചുരുക്കി പറഞ്ഞാൽ ഈയൊരു ചിലവിൽ ഇത്രേയും സൗകര്യങ്ങളും മനോഹരമായ വീടും ലഭിക്കാൻ വളരെ പാടാണ്.