അത്യപൂർവമായി മാത്രം സംഭവിക്കുന്ന ചില സിനിമകൾ.!!അതിൽ പെടുത്താവുന്ന ഒരു ടൈം ട്രാവൽ സിനിമ |2067 English Movie Review Malayalam

2067 English Movie Review Malayalam: വർഷം 2067. ലോകം ആകെ ഇരുണ്ട അവസ്ഥയിലാണ്. ഓക്സിജൻ തീർന്നു കൊണ്ടിരിക്കുന്നു. ഓക്സിജൻ വിൽക്കുന്ന ഒരു വലിയ കമ്പനി തന്നെ നിലവിൽ വന്നു. ഓക്സിജൻ കുറവ് കാരണം ജനങ്ങൾ പൊടുന്നനെ മരിക്കാൻ തുടങ്ങുന്നു. ആകെ പരിഭ്രാന്തി പരന്ന നിമിഷം. ഓക്സിജൻ മാസ്കിന് വേണ്ടി ആളുകൾ പരസ്പരം കൊല്ലുകയും ചതിയും വഞ്ചനയും കൂടി വരികയും ചെയ്യുന്നു. അപ്പോഴാണ് റിച്ചാർഡ് വൈറ്റ് എന്ന

ശാസ്ത്രജ്ഞൻ ഒരു ടൈം മെഷീൻ കണ്ട് പിടിക്കുന്നത്. അതിൻ്റെ പ്രവർത്തനം ഏകദേശം വിജയം ആയിട്ടുണ്ട്. അപ്പോഴാണ് വർഷം 2437 ഇൽ നിന്നും അദ്ദേഹത്തിന് ഒരു സന്ദേശം ലഭിക്കുന്നത്. SEND ETHAN WHYTE. 2437 വർഷം ദൂരേ നിന്നും ആരാണ് തൻ്റെ കുഞ്ഞ് മകൻ ഈതനെ അന്വേഷിക്കുന്നത്. അതെ റിച്ചാർഡിൻ്റെ മകനാണ് ഈതെൻ. ഒരു ദിവസം റിച്ചാർഡിനെ കാണാതെ ആവുകയും അദ്ദേഹത്തിൻ്റെ ഭാര്യ

കൊല്ലപ്പെടുകയും ചെയ്യുന്നു. ആകെ പരിഭ്രാന്തി പിടിച്ച അവസ്ഥയിലാണ് ലോകം. അങ്ങനെയാണ് ഈതൻ ടൈം ട്രാവൽ ചെയ്തു വർഷം 2467 ലേക്ക് പോകുന്നതും ഈ മഹാ വിപത്തിൽ നിന്നും ലോകത്തെ രക്ഷിക്കാൻ പോകുന്നതും പക്ഷേ ടൈം ട്രാവൽ ചെയ്തപ്പോൾ ഒരു കാര്യം അവന് മനസ്സിലായി. 2400, അവിടെ ഒരു ഓക്സിജൻ മാസ്‌ക്കിൻ്റെ ആവശ്യം ഇല്ല. ഭൂമി വീണ്ടും പഴയ പോലെ ആയിട്ടുണ്ട്. അതെ അവന് ഭൂമിയെ രക്ഷിക്കാൻ

കഴിയുമോ? അതോ അവൻ തന്നെ മരിച്ച് പോകുമോ… അടിപൊളി VFX WORKS കൊണ്ട് സമ്പന്നം ആണ് സിനിമ. അവസാനം ആകുമ്പോൾ ചെറിയ എന്തോ പ്രശ്നം തോന്നും എങ്കിലും സിനിമ വീണ്ടും ട്രാക്കിലേക്ക് വരും. ടൈം ട്രാവൽ സിനിമ കാണണം എന്ന് ആഗ്രഹം ഉള്ളവർക്ക് കണ്ട് നോക്കാവുന്ന സിനിമയാണ്