കുറഞ്ഞ സ്ഥലത്ത് ആരും കൊതിക്കും മനോഹര ഭവനം.!! ചെറിയ വീട് സ്വന്തമാക്കാൻ കൊതിക്കുന്നവർക്ക് വളരെ മികച്ച പ്ലാൻ | 3.5 cent home

3.5 cent home: വളരെ കുറഞ്ഞ സ്ഥലത്ത് വീട് വെക്കാൻ എന്താണ് വഴി എന്ന് ആലോചിക്കുന്നവർക്ക് ഇതൊരു നല്ല പ്ലാൻ ആണ്. മൂന്നര സെന്റ് സ്ഥലത്ത് ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. 1250 സ്ക്വയർ ഫീറ്റിൽ രണ്ടു നിലകളിലായി മൂന്ന് ബെഡ്റൂമുകളോടു കൂടിയ സുന്ദരമായ വീട്.മൂന്ന് ബെഡ്റൂമുകളുംഅറ്റാച്ച്ഡ് ബാത്റൂം സൗകര്യം വരുന്നവയാണ്. മൂന്ന് ബെഡ്റൂം ഹാൾ, കിച്ചൺ, എന്നിവ അടങ്ങുന്നതാണ് വീടിന്റെ മെയിൻ പ്ലാൻ. ബെഡ്റൂമുകൾ എല്ലാം തന്നെ അത്യാവശ്യം

വിശാലതയോടും സൗകര്യത്തോടും തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. വീടിന് ചെറിയൊരു സിറ്റൗട്ട് പ്രൊവൈഡ് ചെയ്തിരിക്കുന്നു. മെയിൻ ഡോർ നിർമ്മിച്ചിരിക്കുന്നത് ഡബിൾ ഡോർ ആണ്. ഡോർ തുറന്ന് അകത്തേക്ക് കടക്കുമ്പോൾ ആദ്യം ഉള്ളത് വിശാലമായ ലിവിങ് ഏരിയ. ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും തമ്മിൽ സെപ്പറേറ്റ് ചെയ്യുന്നതിന് പാർട്ടീഷൻ വാൾ ഉപയോഗിച്ചിരിക്കുന്നു. ഈ പാർട്ടീഷനിൽ തന്നെ സ്റ്റോറേജ് ഏരിയയും ടിവി യൂണിറ്റും

പ്രൊവൈഡ് ചെയ്തിരിക്കുന്നു. ഡൈനിങ് ഏരിയയിൽ ഒരു വാഷ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു.. ഡൈനിങ് ടേബിൾ നാലുപേർക്ക് ഇരുന്ന് ഇരുന്നു കഴിക്കാവുന്ന തരത്തിലാണ്. നാലു ചെയറും ഒരു സോഫയും ചേർന്നതാണ് ഡൈനിങ് ടേബിൾ. ഈ വീടിന്റെ ഒരുഭാഗത്ത് പൂജാറൂം അറേഞ്ച് ചെയ്തിരിക്കുന്നു. മനോഹരമായി തന്നെയാണ് സീലിംഗ് വർക്ക് ചെയ്തിരിക്കുന്നത്. വീടിന് ഒരു മെയിൻ കിച്ചൺ ആണ് പ്രൊവൈഡ് ചെയ്തിരിക്കുന്നത് അത്യാവിശ്യം

വലിപ്പത്തിലും നിറയെ സ്റ്റോറേജ് സ്പേസുകളും കൊടുത്തുകൊണ്ടാണ് കിച്ചൺ അറേഞ്ച് മെന്റ്. സ്റ്റെയറിനായി ഉപയോഗിച്ചിരിക്കുന്നത് സ്റ്റെയിൻലെസ് സ്റ്റീൽ ഹാൻഡിൽ ആണ്. ചെയർ കയറി മുകളിൽ എത്തുമ്പോൾ രണ്ടു ബെഡ്റൂമുകളും ഒരു യൂട്ടിലിറ്റി ഏരിയയയും ചേർന്നതാണ് ഇവിടം. കൂടാതെ ഒരു ബാൽക്കണി കൂടി ഫസ്റ്റ് ഫ്ലോറിൽ അറേഞ്ച് ചെയ്തിരിക്കുന്നു.