ഒരു സാധാരണക്കാരന് ഇണങ്ങിയ ചുരുങ്ങിയ ചിലവിൽ ഒരുക്കാൻ കഴിയുന്ന ഒരു വീട് | 500 squft home tour
500 squft home tour: ചുരുങ്ങിയ ചിലവിൽ അധികം പണം മുടക്കി ആധുനിക വർക്കുകൾ ഇല്ലാത്ത ഒരു സാധാരണ വീട് അടുത്തറിയാം. വെള്ള ടൈൽസ് ഇട്ട അതിമനോഹരമായ സിറ്റ് ഔട്ട് കാണാം. വെറും 500 ചതുരശ്ര അടിയിൽ നിർമ്മിച്ച വീട്ടിൽ ആകെ രണ്ട് കിടപ്പ് മുറികളാണ് ഉള്ളത്. വീടിന്റെ ഉള്ളിലേക്ക് കയറുമ്പോൾ തന്നെ ഡൈനിങ് അതിനോടപ്പം തന്നെ ഒരു ഹാളും കാണാൻ കഴിയും. രണ്ട് ജനാലുകളാണ് ഈ ഹാളിൽ ഒരുക്കിട്ടുള്ളത്. ജനാലയുടെ അരികെ തന്നെ ഒരു
വാഷ് ബേസും കാണാൻ കഴിയും. രണ്ട് കിടപ്പ് മുറികളുടെ ഇടയിലാണ് കോമൺ ബാത്രൂം. ഉപയോഗിച്ചിരിക്കുന്നത്. കിടപ്പ് മുറികൾ നോക്കുകയാണെങ്കിൽ വിശാലമായ മുറിയാണ് നൽകിരിക്കുന്നത്. ഈ വീട്ടിലെ മുറികളിൽ അറ്റാച്ഡ് ബാത്രൂമില്ലാതെയാണ് പണിതിരിക്കുന്നത്. വളരെ ചുരുങ്ങിയ ചിലവിലും സാധാരണ ഗതിയിലുമാണ് ഇന്റീരിയർ ഡിസൈൻസ് ഒരുക്കിട്ടുള്ളത്. എന്നാൽ രണ്ടാം കിടപ്പ് മുറി അത്ര വിശാലമല്ലെങ്കിലും രണ്ട് പേർക്ക് കിടക്കാൻ പറ്റിയ ഒരിടമാണ്.
അതുമാത്രമല്ല ഈ മുറിയിൽ രണ്ട് ജനാലുകളാണ് നൽകിരിക്കുന്നത്. വെള്ള നിറങ്ങളാണ് മുറികൾക്ക് നൽകിരിക്കുന്നത്. മനുഷ്യർക്ക് ഏറ്റവും ഇണങ്ങിയ നിറവും കൂടാതെ നല്ല തണുപ്പ് ലഭ്യമാക്കുന്ന നിറങ്ങളാണ് വീടിന്റെ മിക്ക സ്ഥലങ്ങളിൽ കാണാൻ കഴിയുന്നത്. പുറമേ നിന്ന് നോക്കുമ്പോൾ ഒരു സാധരണക്കാരനു വളരെയധികം ഇണങ്ങിയു വീട് തന്നെ.
അതുമാത്രമല്ല ഈ വീടിന്റെ ആകെ മുഴുവൻ തുക വരുന്നത് ഏഴ് ലക്ഷം. രൂപയ്ക്കാണ്. കൂടാതെ കുറഞ്ഞ ഭൂമിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഭൂമിയാണേലും പണം ആണേലും ഇനി വീട് ആണേലും വളരെ യോജിച്ചതായിട്ടാണ് കാണാൻ കഴിയുന്നത്. വീട് എന്ന സ്വപ്നമായി നടക്കുന്നവർക്ക് നല്ലൊരു ഓപ്ഷൻ തന്നെയാണ് ഈ വീട്.