
എട്ട് ലക്ഷം രൂപയ്ക്ക് 2 ബെഡ്‌റൂം അടിപൊളി വീട് .!! സാധാരണക്കാരന്റെ സ്വപന ഭവനം ; ആരും കൊതിക്കും ഇങ്ങനെ ഒരു മനോഹര ഭവനം; | 8 Lakhs 550 SQFT 2 BHK Home
8 Lakh 550 SQFT 2 BHK Home : നാല് സെന്റിൽ വെറും എട്ട് ലക്ഷം രൂപയ്ക്ക് 550 ചതുരശ്ര അടിയിൽ നിർമ്മിച്ച മനോഹരമായ വീടാണ് നോക്കാൻ പോകുന്നത്. മലപ്പുറം ജില്ലയിലെ എടവണ്ണപാറ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കുറഞ്ഞ ചിലവിൽ മനോഹരമായ വീട് നിർമ്മിക്കാൻ പറ്റോ എന്നായിരിക്കും പലരുടെയും ചോദ്യം. ചെങ്കല്ല് കൊണ്ടുള്ള ചുമര്, സാധാരണ കോൺക്രീറ്റ് തുടങ്ങിയ മെറ്റീരിയലുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
വീടിന്റെ മുന്നിൽ തന്നെ ചെറിയ സിറ്റ്ഔട്ടാണ് കൊടുത്തിരിക്കുന്നത്. രണ്ട് ജനൽ, ഇരിപ്പടവും കൊടുത്ത് ഫ്രണ്ട് എലിവേഷൻ മനോഹരമാക്കിട്ടുണ്ട്. റെഡി മൈയ്ഡ് വാതിലുകളാണ് നൽകിരിക്കുന്നത്. ഈ വീട്ടിൽ വരുന്നത് പ്രധാന ഹാൾ അതിനോടപ്പം തന്നെ ഡൈനിങ് ഏരിയ, രണ്ട് കിടപ്പ് മുറികൾ, അടുക്കള, ഒരു കോമൺ ടോയ്ലറ്റ് എന്നിവയാണ് വരുന്നത്.

This 2 BHK home offers comfort and functionality within 550 sqft, perfect for small families or couples. Priced at just 8 lakhs, it features a compact layout with two bedrooms, a living area, kitchen, and bath. Ideal for budget-friendly living, it maximizes space with smart, efficient design.
നാല് പേർക്കിരിക്കാൻ കഴിയുന്ന ഡൈനിങ് ടേബിലാണ് നൽകിരിക്കുന്നത്. മൂന്ന് പാളികൾ വരുന്ന ജനൽ, ഒരു ഷെൽഫ് എന്നിവ ഈ പ്രധാന ഹാളിൽ കാണാം. കിടപ്പ് മുറികൾ നോക്കുകയാണെങ്കിൽ മൂന്ന് പാളികൾ അടങ്ങിയ രണ്ട് ജനാലുകൾ ഓരോ മുറിയിലും, ഒരു വാർഡ്രോപ്പ് പിന്നെ അത്യാവശ്യം സൗകര്യങ്ങളും ഇവിടെ നൽകിരിക്കുന്നതായി കാണാം. രണ്ട് പേർക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതും, സ്റ്റോറേജ് യൂണിറ്റുകളും അടുക്കളയിൽ കൊടുത്തിട്ടുണ്ട്.
കണ്ണ് കാണാത്ത ആളുകൾക്ക് ചാരിറ്റബൾ ട്രസ്റ്റ് വഴി നിർമ്മിച്ച കൊടുത്ത വീടാണ്. അവർക്ക് വേണ്ടവോളം സൗകര്യങ്ങളാണ് ഇവിടെ കാണാൻ സാധിക്കുന്നത്. മറ്റു വീടുകളിൽ അപേക്ഷിക്കുമ്പോൾ എട്ട് ലക്ഷം എന്ന കുറഞ്ഞ ചിലവിലാണ് ഈ വീട് പണിതിരിക്കുന്നത്. അതുകൊണ്ട് തന്നെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരക്ക് വളരെ ചെറിയ തുകയിൽ ഇതുപോലെ നല്ലൊരു വീട് സ്വന്തമാക്കാൻ സാധിക്കുന്നതാണ്.