ഇത് വെറും 2 സെന്റിലെ അത്ഭുതം.!! സ്ഥലമില്ലലോ വീട് വെക്കാൻ എന്നുള്ള പരാതി ഇനി വേണ്ട; |New budget friendly home Malayalam
New budget friendly home Malayalam : തനി നാടൻ ജില്ലയായ ആലപ്പുഴ എന്ന ജില്ലയിലെ ഒരു കുഞ്ഞൻ വീട്. എത്ര മനോഹരമാണെന്ന് ഈ വീട് കാണുമ്പോൾ തന്നെ മനസിലാവും. ചിന്നപ്പൻ എന്ന വ്യക്തിയുടെ ഒരു മനോഹരമായ വീടാണ് ഇപ്പോൾ കാണുന്നത്. ചെറിയ വീടുകൾ ഏറെ സുന്ദരമാക്കുന്ന നിസെന്റ് ജോസഫാണ് ഈ കുഞ്ഞൻ വീടും മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്നത്.
ഭൂമി വിലയിൽ ഭീമമായ തുക വരുമ്പോൾ പലരും ചെറിയ സ്ഥലമാണ് തിരഞ്ഞെടുക്കുന്നത്. ആകെ നാല് സെന്റ് സ്ഥലമാണ് ഉള്ളത്. രണ്ട് സെന്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ആർഭാടമൊറ്റുമില്ലാതെ മികച്ച എലിവേഷനിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ആഞ്ഞില തടിയിലാണ് വീടിന്റെ വാതിലുകളും ജനാലുകളും ഒരുക്കിരിക്കുന്നത്. വെള്ളയും ചുവപ്പും കലർന്ന മണ്ണിന്റെ നിറത്തിൽ കാണാൻ കഴിയുന്ന ഒരു വീട്.
ഒരു കുഞ്ഞു വരാന്ത കടന്നാൽ മനോഹരമായ ലിവിങ് ഹാളാണ് കാണാൻ സാധിക്കുന്നത്. അത്യാവശ്യം ഇന്റീരിയർ വർക്കുകൾ ചെയ്തു ഭംഗിയാക്കിയ ഗസ്റ്റ് വിസിറ്റ് ഏരിയ. വീട് ഉടമസ്ഥൻ മത്സ്യതൊഴിലാളിയാണ്. അതുകൊണ്ട് വളരെ കുറഞ്ഞ ചിലവിലാണ് വീടിന്റെ എല്ലാ കാര്യങ്ങളും ചെയ്തു തീർത്തത്. വെട്രിഫൈഡ് ടൈലുകളാണ് തറകളിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ വലത് വശത്ത് ചേർന്നൊരു വാഷ് കൌണ്ടർ ഒരുക്കിട്ടുണ്ട്.
ഒന്നാമത്തെ കിടപ്പ് മുറി നോക്കുകയാണെങ്കിൽ ഇളം പിങ്ക് കലർന്ന ചുമര്. കബോർഡ് വർക്കുകളുമിവിടെ ചെയ്തിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം സൗകര്യവും ഇവിടെ നൽകിട്ടുണ്ട്. രണ്ടാമത്തെ കിടപ്പ് മുറി നോക്കുകയാണെങ്കിൽ ഇളം നീല കലർന്ന ചുമരുകൾ, അറ്റാച്ഡ് ബാത്രൂം തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയും കാണാം. ഒരു ചെറിയ കുടുബത്തിനു നിന്ന് പെറുമാറാൻ കഴിയുന്ന അടുക്കളയാണ് കാണാൻ കഴിയുന്നത്. മനോഹരമായ ഈ വീടിന്റെ ആകെ വിസൃതി 614 സ്വയർ ഫീറ്റാണ്. 12 ലക്ഷം രൂപയാണ് ഈ വീടിനു ആകെ ചിലവായത്.
+91 94463 62916
Nincent joseph
- Location – Aalappuzha
- Design – Vincent Joseph
- Client – Chinnappan
- Plot – 4 Cent
- Total Area – 614 SFT
- 1) sitout
- 2) Living cum Dining Hall
- 3) 2 Bedroom + bathroom
- 4) Kitchen