ചക്ക നിറയെ കായ്ക്കാൻ ഇത് മാത്രം മതി.!! ഇങ്ങനെ ചെയ്താൽ ഇനി പ്ലാവിന് ചുറ്റും മതിയാവോളം ചക്ക ഉണ്ടാകും.. | Jackfruit Cultivation Tips
Jackfruit Cultivation Tips : കേരളത്തിന്റെ ഫല വൃക്ഷങ്ങളിൽ പ്രധാനിയാണ് പ്ലാവ്. പ്ലാവിൽ ചക്ക കായ്ച്ച് തുടങ്ങുന്ന സമയ മാണ് ഇപ്പോൾ. സാധാരണ താഴ്ഭാഗം മുതൽ മുകൾ ഭാഗം വരെ കായ്ക്കുന്ന ചക്ക ഇപ്പോൾ മുകൾ ഭാഗത്ത് മാത്രമാണു കായ്ക്കുന്നത്. ഇതിനാൽ മുറിച്ച് ഇടാനോ വെട്ടി എടുക്കാനോ പറ്റില്ല. അങ്ങനെ വരുമ്പോൾ ചക്ക ആർക്കും
ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ നശിച്ചു പോകാറാണ് പതിവ്. ഞാൻ ചക്ക താഴെ ഭാഗത്തായി കായ്ക്കാനും അതിന് എന്തൊക്കെയാണ് ചെയ്യേണ്ടതെന്നുമാണ് ഇന്ന് നമ്മൾ നോക്കുന്നത്. ചക്ക എന്നുള്ള പദത്തിൽ നിന്നാണ് ജാക്ക്ഫ്രൂട്ട് എന്ന ഇംഗ്ലീഷ് നാമം ഉണ്ടായത്. ലോകത്തെ വിവിധ ഫലങ്ങളിൽ ഏറ്റവും വലുതും ചക്കയാണ്. ക്യാൻസർ രോഗത്തെ വരെ പ്രതിരോധിക്കുന്ന
ഒരു ഔഷധഫലം കൂടിയാണ് ചക്ക അതുകൊണ്ട് തന്നെ ചക്കയ്ക്ക് ആഗോള തലത്തിലും നല്ല ഡിമാൻഡാണ്. പ്ലാവ് നന്നായി വളരാനും ചക്ക നന്നായി കായ്ക്കാനും സൂര്യപ്രകാശത്തിന്റെ പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ പ്ലാവ് എപ്പോഴും നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം നടാൻ. മാത്രമല്ല വളർന്നു വരുന്ന പ്ലാവിനെ ആവശ്യമില്ലാത്ത ശിഖരങ്ങൾ
മുറിച്ചു കളയുന്നതിലൂടെ പ്ലാവിലേക്ക് സൂര്യപ്രകാശമേൽക്കുന്നത് കൂടുതലാകുകയും നന്നായി കായ്ഫലം കിട്ടാൻ സഹായിക്കുകയും ചെയ്യും. സാധാരണ ഗതിയിൽ പ്ലാവിന് വളപ്രയോഗം നടത്താറില്ല. കൂടുതൽ വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video Credits : നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam