Special Tasty Vegetable Kurma Recipe : എല്ലാവിധ പ്രഭാത ഭക്ഷണങ്ങളുടെ കൂടെയും കഴിക്കാൻ പറ്റുന്ന ഒന്നാണ് കുറുമ. വെജിറ്റബിൾ കുറുമ എല്ലാവർക്കും ഇഷ്ടമാണെങ്കിലും പൊതുവെ എല്ലാവരും ഒന്ന് ഉണ്ടാക്കാൻ മടിക്കും. ഇത് പാകമായി വരാൻ എടുക്കുന്ന സമയത്തെ ഓർത്താണ് കുറുമയുണ്ടാക്കാൻ എല്ലാവരും മടിക്കുന്നത്. വളരെ സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ ഒന്നാണ് കുറുമ. വെജിറ്റബിൾ കുറുമ നമുക്ക്
വളരെ വേഗത്തിലും എന്നാൽ നല്ല രുചിയോട് കൂടിയും ഉണ്ടാക്കാൻ സാധിക്കും. കുക്കറിലാണ് ഈ രീതിയിൽ കുറുമ ഉണ്ടാക്കുന്നത്. ഇത് എങ്ങനെയെന്ന് നോക്കാം. ആദ്യം കുക്കർ തീയിൽ വച്ച് ചൂടായതിനു ശേഷം അതിലേക്ക് അല്പം എണ്ണ ഒഴിക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. കുറുമയുടെ രുചി കൂട്ടുന്നതിന് പ്രധാന ഘടകമാണ് നെയ്യ്. നെയ്യ് ഇഷ്ടമില്ലാത്തവരോ കൂട്ടാത്തവരോ
ഉണ്ടെങ്കിൽ നെയ്യ് ചേർക്കേണ്ടതില്ല. എണ്ണയും നെയ്യും നന്നായി ചൂടായതിനുശേഷം അല്പം വലിയ ജീരകം ഇടുക. ജീരകം കുട്ടി കഴിയുമ്പോൾ 4 വറ്റൽ മുളക് അല്പം കറിവേപ്പില എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ശേഷം അല്പം സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. സവാള പാകത്തിന് വഴറ്റിയതിനു ശേഷം അതിലേക്ക് പച്ചക്കറികൾ ഇട്ടുകൊടുക്കാം.
ചെറുതായി അരിഞ്ഞ ഉരുളക്കിഴങ്ങ്, ബീൻസ്, ക്യാരറ്റ് തുടങ്ങി നിങ്ങൾ ഇടാൻ ആഗ്രഹിക്കുന്ന എല്ലാ പച്ചക്കറികളും ചെറുതായി അരിഞ്ഞു ഇടുക. എല്ലാ പച്ചക്കറികളും ഇട്ടതിനുശേഷം നന്നായി ഇളക്കി എടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പിട്ട് ഒന്നുകൂടി ഇളക്കുക. കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക. credit : Kannur kitchen Special Tasty Vegetable Kurma Recipe