മഞ്ഞയിൽ തിളങ്ങി മീനാക്ഷി ദിലീപ്.!! മീനുട്ടി ഒന്നുമനസുവെച്ചാൽ എന്റെ ആഗ്രഹവും നടക്കും; ഈ ക്യൂട്ട് ചിരിയിലാണ് ഞാൻ വീണുപോയത്.!! | Meenakshi Dileep In Yellow Salwar Viral Photo
Meenakshi Dileep In Yellow Salwar Viral Photo : ദിലീപിൻ്റെയും മഞ്ജുവാര്യരുടെയും മകളായ മീനാക്ഷി ദിലീപ് മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ്. സിനിമകളിലൊന്നും അഭിനയിച്ചില്ലെങ്കിലും, നായികമാരേക്കാൾ ആരാധകരാണ് മീനാക്ഷിക്കുള്ളത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമല്ലെങ്കിലും മീനാക്ഷി പങ്കുവെയ്ക്കുന്ന പോസ്റ്റുകളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്.
ഇൻസ്റ്റാഗ്രാമിൽ മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്സാണ് മീനാക്ഷിക്കുള്ളത്. ദിലീപും മഞ്ജുവാര്യരും പിരിഞ്ഞ ശേഷം ദിലീപിൻ്റെ കൂടെ താമസിക്കുന്ന മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ നിന്നും മെഡിസിൻ പഠനം നടത്തി വരികയാണ്. മെഡിസിൻ പഠനം പൂർത്തിയാവാറായ മീനാക്ഷി ഇനി ഡോക്ടർ മീനാക്ഷിയാവാൻ പോവുകയാണ്. കഴിഞ്ഞ ദിവസം ദിലീപിൻ്റെ ഇൻ്റർവ്യൂവിൽ മകൾ ഓപ്പറേഷൻ ചെയ്യുന്ന ഫോട്ടോ കണ്ട വിശേഷം താരം പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് വൈറലായി മാറുന്നത്. മഞ്ഞക്കളറിലുള്ള സ്ലീവ് ലെസ്സ് ഡ്രസിലാണ് മീനാക്ഷി തിളങ്ങി നിൽക്കുന്നത്. ഒരു മഞ്ഞക്കിളിയെപ്പോലെ സുന്ദരിയായാണ് താരാപുത്രി നിൽക്കുന്നത്. മാസങ്ങൾക്കിപ്പുറമാണ് തൻ്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ ആരാധകർക്കായി താരപുത്രി പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ക്രീം സാരിയിൽ അതീവ സുന്ദരിയായി കല്യാണിലെ നവരാത്രി ആഘോഷ പരിപാടിയിൽ പങ്കെടുത്തപ്പോഴുള്ള ഫോട്ടോയാണ് മീനാക്ഷി പങ്കുവെച്ചിരുന്നത്. നല്ലൊരു നർത്തകി കൂടിയായ മീനാക്ഷി പങ്കുവെയ്ക്കുന്ന നൃത്ത വീഡിയോകളും വൈറലായി മാറാറുണ്ട്.
അമ്മ മഞ്ജുവിനെപ്പോലെ നല്ലൊരു നർത്തകിയാണ് മീനാക്ഷിയെന്നാണ് പ്രേക്ഷകർ പറയാറുള്ളത്. നിരവധി പ്രേക്ഷകരാണ് മീനാക്ഷിയുടെ പോസ്റ്റിന് താഴെ കമൻറുമായി വന്നിരിക്കുന്നത്. മീനാക്ഷിയുടെ പ്രിയ സുഹൃത്തായ നമിത പ്രിറ്റി എന്നാണ് കമൻ്റ് പകർത്തിയിരിക്കുന്നത്. കൂടുതൽ കമൻറുകളും മീനാക്ഷി സുന്ദരിയായിട്ടുണ്ടെന്നാണ് വന്നിരിക്കുന്നത്. അമ്മയോടും അച്ഛനോടുമുള്ള സ്നേഹം മീനാക്ഷിയോടും ആരാധകർ കാണിക്കാറുണ്ട്. നമിത പ്രമോദിൻ്റെ സംരംഭകത്തിൻ്റെ ഉദ്ഘാടന വേളകളിൽ മീനാക്ഷി എപ്പോഴും തിളങ്ങി നിൽക്കാറുണ്ട്. Meenakshi Dileep In Yellow Salwar Viral Photo