അസാധ്യ രുചിയിൽ നാരങ്ങാ അച്ചാർ.!! സൂപ്പർ ടേസ്റ്റിൽ കൈപ്പില്ലാത്ത നാരങ്ങാ അച്ചാർ.. വർഷങ്ങളോളം കേടാകാതെ ഇരിക്കും.!! | Special Tasty Lemon Pickle Recipe

Special Tasty Lemon Pickle Recipe : ഒരു അടിപൊളി നാരങ്ങാ അച്ചാർ ഉണ്ടെങ്കിൽ ചോറിന് പിന്നെ കൂട്ടാൻ ഒന്നും വേണ്ടല്ലോ.. രുചിയകരമായ നാരങ്ങാ അച്ചാർ ഉണ്ടാക്കാനുള്ള എളുപ്പ വഴി ഇതാ..

  • നാരങ്ങ (പഴുത്തത്) – 1 Kg
  • ഉപ്പ് – 2 ടി സ്പൂൺ
  • കായം പൊടി ഒന്നേകാൽ ടി സ്പൂൺ
  • ഏലക്കായ – 7 എണ്ണം
  • ഗ്രാമ്പൂ – 4 എണ്ണം
  • ഉലുവ – അര ടി സ്പൂൺ
  • കടുക് – 1 ടി സ്പൂൺ
  • നല്ലെണ്ണ – 200 മില്ലി ലിറ്റർ
  • വെളുത്തുള്ളി – 1 കപ്പ് (250ML)
  • ഇഞ്ചി – മുക്കാൽ കപ്പ്
  • പച്ചമുളക് – 7 എണ്ണം
  • കടുക് – 2 ടി സ്പൂൺ
  • മഞ്ഞൾ പൊടി – അര ടി സ്പൂൺ
  • കാശ്മീരി മുളക് പൊടി – 8 ടി സ്പൂൺ
  • വിനാഗിരി – ഒന്നേകാൽ കപ്പ്
  • പഞ്ചസാര – 2 ടി സ്പൂൺ

നാരങ്ങ നന്നായി കഴുകിയ ശേഷം ആവിയിൽ വെച്ച് വേവിച്ച് എടുക്കുക.കുറച്ച് സമയം മാത്രം ആവിയിൽ വെച്ചാൽ മതിയാകും.ഹൈഫ്‌ളൈമിൽ എട്ട് മിനുട്ട് കൊണ്ട് ഒകെ ആകും.ശേഷം നാരങ്ങ എടുത്ത് അരിഞ്ഞ്‌ മറ്റൊരു പാത്രത്തിൽ ഇടുക.രണ്ട് ടീ സ്പൂൺ ഉപ്പ് അരിഞ്ഞ്‌ വെച്ച നാരങ്ങയിൽ ഇടുക.ശേഷം ഒന്ന് മിക്സ് ചെയ്യുക.കായം പൊടി ഒന്നേകാൽ ടി സ്പൂൺ ഇടുക.തുടർന്ന് അടച്ച് വെക്കുക.ഇനി ഇതിലേക്കുള്ള ചേരുവകൾ വറുത്ത് അരച്ച് എടുക്കാനുള്ളതാണ്.ഒരു പാൻ എടുത്ത് അതിൽ ഏഴ് ഏലക്കായ ഇടുക.പിന്നെ നാല് ഗ്രാമ്പൂ കൂടെ ഇടുക.ഇവ ചൂടായി വരുമ്പോൾ അതിലേക്ക് അര ടി സ്പൂൺ ഉലുവ കൂടെ ഇടുക,ഉലുവയുടെ കളർ മാറി വരുമ്പോളേക്കും ഒരു ടി സ്പൂൺ കടുക്ക ഇട്ട് കൊടുക്കുക.ശേഷം നന്നായി ഇളക്കുക.ചൂട് കുറഞ്ഞ ശേഷം അവ ഒരു മിക്സിയുടെ ജാറിൽ ഇട്ട് പൊടിക്കുക.പിന്നെ 200 മില്ലി ലിറ്റർ എടുത്ത് ഒരു പാനിൽ ചൂടാക്കുക.അതിലേക്ക് ഒരു കപ്പ് വെളുത്തുള്ളി തോല് കളഞ്ഞത് ഇടുക.എന്നിട്ട് നല്ലപോലെ ഇളക്കികൊടുക്കുക.ശേഷം ഇതേ രീതിയിൽ ഇഞ്ചി കൂടെ ചൂടാക്കുക.എന്നിട്ട് അതിലേക്ക് 7 പച്ചമുളക് എടുത്ത് അരിഞ്ഞ ശേഷം ഇടുക.ഇവ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം എണ്ണയിലേക്ക് 2 ടി സ്പൂൺ കടുക്‌ ഇടുക.ശേഷം കറിവേപ്പില കൂടെ ഇട്ട് നന്നായി ഇളക്കുക.

തുടർന്ന് തീ നന്നായി കുറക്കുക.അതിലേക് അര ടി സ്പൂൺ മഞ്ഞൾ പൊടി ഇടുക.ശേഷം എട്ട് ടി സ്പൂൺ കാശ്മീരി മുളക് പൊടി ഇടുക.എന്നിട്ട്‌ നന്നായി ഇളക്കുക.ഇനി ഫ്ളൈയിം ഓഫ് ചെയ്യാം. എന്നിട്ട്‌ മിക്സ് ചെയ്ത്‌ വെച്ചിരിക്കുന്ന നാരങ്ങ ഈ എണ്ണയിലേക്ക് ഇടുക.അതിലേക്ക് നേരത്തെ ഫ്രെയ്‌ ചെയ്ത്‌ വെച്ചവയും ഇടുക.ശേഷം നന്നായി ഇളക്കുക.ഒന്നേകാൽ കപ്പ് വിനാഗിരി തിളപ്പിച്ച് അത് ഈ മിക്സ് ചെയ്യുന്നതിലേക്ക് ഒഴിക്കുക.ഇനി 2 ടി സ്പൂൺ പഞ്ചസാര കൂടെ ഇടാം.എന്നിട്ട്‌ നന്നായി ഇളക്കുക.നേരത്തെ വറുത്ത് വെച്ച ഏലക്ക ഉൾപ്പടെയുള്ള ആ പൊടി ഇതിലേക്ക് ഇടുക.രുചി നോക്കി അല്പം ഉപ്പ് വേണമെങ്കിൽ ചേർക്കാം.എണ്ണയോ കായം പൊടിയോ കുറവുണ്ടെന്ന് തോന്നിയാൽ അത് അല്പം ചേർക്കാം.ചൂടാറിയ ശേഷം ഒരു ഭരണിയിലേക്ക് ഈ അച്ചാർ മാറ്റം.ഇതോടെ രുചികരമായ നാരങ്ങാ അച്ചാർ റെഡി. credit : Fathimas Curry World Special Tasty Lemon Pickle Recipe

0/5 (0 Reviews)