ഇതൊരെണ്ണം മാത്രം മതി.!! ചിതൽ ഇനി വീടിന്റെ അയലത്തു വരില്ല.. ഇനി വാതിൽ, കട്ടില, ജനൽ എന്നും പുതു പുത്തൻ.!! | Get Rid Of Termites Using Camphor

Get Rid Of Termites Using Camphor : മഴക്കാലമായാൽ മിക്ക വീടുകളിലും കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ചിതൽ ശല്യം. മരത്തിൽ തീർത്ത ഫർണിച്ചറുകളിലും, ഡോറിന്റെ തടികളിലുമെല്ലാം ഈ ഒരു രീതിയിൽ ചിതൽ ശല്യം കൂടുതലായി കണ്ടുവരുന്നു. ഈയൊരു ഭാഗങ്ങളിൽ വെള്ളം കെട്ടി നിന്ന് ഈർപ്പം വരുമ്പോഴാണ് ഇത്തരത്തിൽ ചിതൽ കൂടുതലായും ഉണ്ടാകാറുള്ളത്. അതിനായി കടകളിൽ നിന്നും കെമിക്കൽ

അടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങി അടിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ജനാലകളുടെ മുകൾഭാഗങ്ങൾ വാതിലുകൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ചിതൽ ശല്യം ഒഴിവാക്കാനായി കർപ്പൂരമെടുത്ത് അതിൽനിന്നും ഓരോ കട്ടകൾ ചിതലുള്ള ഭാഗങ്ങളിൽ വച്ചു കൊടുത്താൽ മാത്രം മതിയാകും.

ചുമരുകളിലാണ് ചിതലിന്റെ ശല്യം കാണുന്നത് എങ്കിൽ ആ ഭാഗത്ത് ഒരു കർപ്പൂരമെടുത്ത് ഒന്ന് തേച്ചു കൊടുത്താൽ മതിയാകും. മഴക്കാലമായാൽ വീടിന്റെ ഉൾഭാഗങ്ങളിൽ ഉണ്ടാകുന്ന ചെറിയ പ്രാണികളുടെ ശല്യം ഒഴിവാക്കാനായി കർപ്പൂരം ഉപയോഗിച്ച് ഒരു സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്. അതിനായി ഒരുപിടി അളവിൽ കർപ്പൂരം പൊടിച്ചതും, അല്പം ഉപ്പും വെള്ളത്തിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

ശേഷം അതോടൊപ്പം അല്പം പൊടിക്കാത്ത കർപ്പൂരം കൂടി മിക്സ് ചെയ്ത് ഒരു എയർ ടൈറ്റായ കണ്ടെയ്നറിൽ അടച്ചു വയ്ക്കുക. ശേഷം തുടയ്ക്കാനുള്ള വെള്ളത്തിൽ ഈ ഒരു ലിക്വിഡ് കുറച്ച് എടുത്ത് ഒഴിച്ച ശേഷം ക്‌ളീൻ ചെയ്യുകയാണെങ്കിൽ വീടിനകത്ത് സുഗന്ധം നിലനിർത്തുകയും ചെറിയ പ്രാണികളുടെ ശല്യം ഇല്ലാതാക്കുകയും ചെയ്യാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Get Rid Of Termites Using Camphor Credit : PRS Kitchen