Christmas Special Pidiyum Kozhiyum : ക്രിസ്മസ് ഇങ്ങ് അടുത്തെത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ക്രിസ്മസിന് തയ്യാറാക്കേണ്ട വിഭവങ്ങളെ പറ്റിയായിരിക്കും ഇപ്പോൾ മിക്ക ആളുകളും ചിന്തിച്ചു കൊണ്ടിരിക്കുന്നത്. അവയിൽ തന്നെ ഏറ്റവും പ്രധാനിയായ പിടി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
- തരിയില്ലാത്ത അരിപ്പൊടി – 1 കപ്പ്
- തരിയുള്ള അരിപ്പൊടി-1/4 കപ്പ്
- തേങ്ങ-1/2 കപ്പ്
- ഉള്ളി-2 മുതൽ 3 എണ്ണം വരെ
- ജീരകം പൊടിച്ചത്-1 പിഞ്ച്
- വെളിച്ചെണ്ണ- ആവശ്യത്തിന്
- കറിവേപ്പില- ഒരുപിടി
- ഉപ്പ്- ആവശ്യത്തിന്
എടുത്തുവച്ച പൊടികളും തേങ്ങയും ഒരു പാത്രത്തിലേക്ക് ഇട്ട് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് മിക്സ് ചെയ്തു വെച്ച പൊടികളും അല്പം ഉപ്പും ചേർത്ത് ഒന്ന് വറുത്തെടുക്കുക. മറ്റൊരു പാത്രത്തിൽ പിടി തയ്യാറാക്കാൻ ആവശ്യമായ വെള്ളമൊഴിച്ച് അത് തിളച്ചു തുടങ്ങുമ്പോൾ ഉള്ളി, ജീരകം, കറിവേപ്പില ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക. വെള്ളം നല്ലതുപോലെ തിളച്ചു വന്നു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാം.
ചൂടാക്കി വെച്ച വെള്ളത്തിൽ നിന്നും കുറേശ്ശെയായി മാവിലേക്ക് ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവിനെ ചെറിയ ഉരുളകളാക്കി എടുത്ത് മാറ്റിവയ്ക്കാം. പിടിയിലേക്ക് ആവശ്യമായ വെള്ളത്തിൽ നിന്നും കുറച്ച് എടുത്ത് മാറ്റിവയ്ക്കേണ്ടതുണ്ട്. ആ വെള്ളം വീണ്ടും തിളപ്പിക്കാനായി വെച്ച് അതിലേക്ക് തയ്യാറാക്കി വെച്ച അരിയുണ്ടകൾ ഇട്ടശേഷം കുറച്ചുനേരം അടച്ചുവെച്ച് വേവിക്കുക. ഇപ്പോൾ നല്ല രുചികരമായ പിടി റെഡിയായി കഴിഞ്ഞു. ഇത് നല്ല കിടിലൻ ചിക്കൻ കറിയോടൊപ്പം ചൂടോടെ സെർവ് ചെയ്യാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Christmas Special Pidiyum Kozhiyum credit : Sheeba’s Recipes