
About Tasty Kerala Style Raw Banana Recipe
Kerala Style Raw Banana Recipe: പച്ചക്കായ ഉപയോഗിച്ച് പലസ്ഥലങ്ങളിലും വ്യത്യസ്ത രീതികളിൽ തോരനും കറികളുമെല്ലാം തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ അതിൽ നിന്നെല്ലാം കുറച്ചു വ്യത്യസ്തമായി ഹെൽത്തിയും രുചികരവുമായ തയ്യാറാക്കാവുന്ന ഒരു പച്ചക്കായ മെഴുക്ക് വരട്ടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients
- Raw Banana
- Turmeric Powder
- Chilly Powder
- Salt
- Small Onion
- Chilly Flakes
- Curry Leaves

How To Make Kerala Style Raw Banana Recipe
ആദ്യം തന്നെ പച്ചക്കായ നല്ല രീതിയിൽ കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. കായയുടെ കറ പോകാനായി കുറച്ചുനേരം മഞ്ഞൾപൊടി ഇട്ട് വെള്ളത്തിൽ ഇട്ട് വയ്ക്കാവുന്നതാണ്. ശേഷം കായ ഒരു പാത്രത്തിലേക്ക് ഇട്ട് മഞ്ഞൾ പൊടിയും മുളകുപൊടിയും ഉപ്പും ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഒന്ന് വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ
അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം കടുകും ഉണക്കമുളകും കറിവേപ്പിലയും ഇട്ട് പൊട്ടിച്ചശേഷം ചെറിയ ഉള്ളിയും കുറച്ച് ഉപ്പും ചേർത്ത് വഴറ്റുക. അതിലേക്ക് ചില്ലി ഫ്ലേക്സ് കൂടി ചേർത്ത് ഒന്ന് മിക്സ് ആക്കിയശേഷം വേവിച്ചുവെച്ച കായ ചേർത്ത് കുറച്ചുനേരം അടച്ചുവെച്ച് വേവിച്ചാൽ രുചികരമായ മെഴുക്കുവരട്ടി റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kerala Style Raw Banana Recipe Credit : Jaya’s Recipes
