
പൊട്ടലും ചീറ്റലും ഒന്നും ഇല്ലാതെ ഉണ്ടാക്കി എടുക്കാം… അങ്കമാലി സ്റ്റൈലിൽ ചക്ക വരട്ടി എടുത്താലോ? | Angamaly Style Chakka Varattiyathu
Angamaly Style Chakka Varattiyathu: ചക്കയുടെ സീസണായി കഴിഞ്ഞാൽ പച്ച ചക്ക ഉപയോഗിച്ചും പഴുത്ത ചക്ക ഉപയോഗിച്ചും വ്യത്യസ്ത വിഭവങ്ങളെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. അവയിൽ തന്നെ പച്ചചക്ക കൂടുതൽ കാലം ഉപയോഗിക്കാനായി അവ കൊണ്ടാട്ടം മായും, വറുത്തുമെല്ലാം സൂക്ഷിക്കുന്ന പതിവ് മിക്കയിടങ്ങളിലും ഉള്ളതായിരിക്കും. അതുപോലെ പഴുത്ത ചക്ക ഉപയോഗിച്ച് ഇലയട, പായസം എന്നിവ തയ്യാറാക്കാനായി ചക്ക വരട്ടി സൂക്ഷിക്കുന്ന പതിവും മിക്ക നാടുകളിലും ഉള്ളതാണ്. എന്നാൽ ചക്ക വരട്ടുന്ന രീതി ഉപയോഗിക്കുന്ന ചേരുവകൾ എന്നിവയിലെല്ലാം ചെറിയ രീതിയിലുള്ള വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. അങ്കമാലി സ്റ്റൈലിൽ വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു ചക്കവരട്ടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingrediants
- Jackfruit
- Jaggery Juice
- Ghee
How To Make Angamaly Style Chakka Varattiyathu
ആദ്യം തന്നെ പഴുത്ത ചക്ക തോലും മടലുമെല്ലാം വെട്ടിക്കളഞ്ഞ് വൃത്തിയാക്കി എടുക്കുക. അതിൽ നിന്നും എടുക്കുന്ന ചുളകളുടെ ചകിണിയും കുരുവും പൂർണമായും കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കാം. ഇത്തരത്തിൽ അരിഞ്ഞെടുക്കുന്ന ചക്ക ഒരു കുക്കറിലേക്ക് ഇട്ട് വേവാൻ ആവശ്യമായ വെള്ളം കൂടി ചേർത്ത് രണ്ടോ മൂന്നോ വിസിൽ വരുന്നതുവരെ അടിച്ചെടുക്കാം. ശേഷം ചക്കയുടെ ചൂട് മാറാനായി വെയിറ്റ് ചെയ്യണം. പിന്നീട് വേവിച്ചുവെച്ച ചക്ക മിക്സിയുടെ ജാറിലേക്ക് ഇട്ട് വേവിക്കാനായി ഉപയോഗിച്ച് വെള്ളം കൂടി ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
കുക്കർ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ നെയ്യൊഴിച്ച് ചൂടായി തുടങ്ങുമ്പോൾ അരച്ചുവെച്ച ചക്ക ചേർത്ത് പച്ചമണം പോകുന്നത് വരെ നല്ലതുപോലെ വഴറ്റുക. ചക്ക നല്ലതുപോലെ വഴണ്ട് മിക്സ് ആയി തുടങ്ങുമ്പോൾ അതിലേക്ക് ശർക്കരപ്പാനി ചേർത്ത് കൊടുക്കണം. ശർക്കരപ്പാനി ചക്കയിലേക്ക് ഇറങ്ങിപ്പിടിച്ചു തുടങ്ങുമ്പോൾ നെയ്യ് കുറേശെയായി ചേർത്ത് അടിയിൽ കട്ടപിടിക്കാത്ത രീതിയിൽ മിക്സ് ചെയ്തെടുക്കാം. ശേഷം സ്റ്റൗ ഓഫ് ചെയ്ത് ചക്ക വരട്ടിയുടെ ചൂട് മാറിക്കഴിയുമ്പോൾ എയർ ടൈറ്റായ കണ്ടൈനറുകളിൽ ആക്കി സൂക്ഷിക്കുകയാണെങ്കിൽ ആവശ്യനുസരണം കേടാകാതെ ഉപയോഗപ്പെടുത്താൻ സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Angamaly Style Chakka Varattiyathu
Angamaly Style Chakka Varattiyathu is a traditional Kerala delicacy made by slow-cooking ripe jackfruit with jaggery and ghee, popular in the Angamaly region. Known for its rich, caramelized flavor and dense texture, this sweet preserve is often spiced with cardamom and dry ginger, enhancing its aroma and taste. The jackfruit is first steamed and mashed before being simmered until it reaches a thick, glossy consistency. This dish showcases the region’s love for bold, earthy flavors and is commonly prepared during festivals or stored for year-round use. It pairs well with appam, idiyappam, or can be enjoyed as a dessert.