കണ്ണൂർക്കാരുടെ സ്പെഷ്യൽ ബീഫ് വരള; രുചി ഇരട്ടിയാകാൻ ഇതുപോലെ ഉണ്ടാക്കി നോക്കൂ… | Malabar Style Beef Roast

Malabar Style Beef Roast: നല്ല കുറുകിയ ചാറോടുകൂടിയ ബീഫ് ആണിത്. കാണാനും കഴിക്കാനും വളരെ ടേസ്റ്റിയായ ഈ ഡിഷ്‌ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ….? ആദ്യം അര കിലോഗ്രാം എല്ലോടുകൂടിയ ബീഫ് എടുക്കുക. ഇത് നന്നായി കഴുകി വെള്ളമെല്ലാം കളഞ്ഞു വെക്കുക. ഇതിലേക്ക് 1 സവാള അരിഞ്ഞത്, അരകപ്പ് ചെറിയുള്ളി, അര ടീസ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവചേർത്ത് കൈകൊണ്ട് ബലംപ്രയോഗിച്ചു തന്നെ തിരുമ്മി യോജിപ്പിക്കുക. ഇതിനി ഒരു പ്രഷർ കുക്കറിലേക്കിട്ട് അരകപ്പ് വെള്ളവും കൂടെചേർത്ത് അടച്ചുവെച്ച് 6വിസിൽവരെ വേവിക്കുക. ഈ സമയം ഇതിലേക്കുള്ള മസാലപൊടികൾ തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്തുവെക്കുക.

Ingredients

  • Beef With Bones
  • Onion
  • Shallots
  • Turmeric Powder
  • Salt
  • Water
  • Pepper
  • Fennel Seed
  • Corriander Powder
  • Chilli Powder
  • Garam Masala
  • Coconut Oil
  • Ginger And Garlic Paste
  • Tomato
  • Green Chilli
  • Curry Leaves

How To Make Malabar Style Beef Roast

ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ കുരുമുളകിട്ട് ചൂടാക്കുക. ശേഷം പെരുംജീരകം, 2 ടേബിൾസ്പൂൺ മല്ലിപ്പൊടി, അര ടേബിൾസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ ഗരംമസാല എന്നിവ ചേത്ത് മൂപ്പിച്ചിറക്കി വെക്കുക. ഇത് തണുത്തശേഷം പൊടിച്ചെടുക്കുക. അപ്പോഴേക്കും ബീഫ് വെന്തിട്ടുണ്ടാകും. ഇനി ഒരു പാൻ അടുപ്പത്തുവെക്കുക. അതിലേക്ക് 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ചൂടാകുമ്പോൾ ഒന്നര ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ്, അരടീസ്പൂൺ ഇഞ്ചി പേസ്റ്റ് എന്നിവചേർത്ത് വഴറ്റുക. ശേഷം ഇതിലേക്ക് 2 തക്കാളി അരിഞ്ഞത് ചേർത്തിളക്കി 3 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക.

തക്കാളി തവി വെച്ച് ഉടച്ചു കൊടുക്കുക. ശേഷം ഇതിലേക്ക് മസാലപ്പൊടി ചേർത്ത് മിക്സ്‌ ചെയ്യുക. ഇതിലേക്കിനി വേവിച്ച ബീഫ് ചേർത്ത് 10മിനിറ്റ് വേവിക്കുക.ശേഷം ഇതിറക്കിവെക്കാം. ഇനി ഇതിലേക്ക് കാച്ചിയൊഴിക്കണം. അതിനായി ഒരു ചെറിയ പാൻ അടുപ്പത്തു വെക്കുക. അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയൊഴിച്ച് 3 പച്ചമുളക് കീറിയിടുക. ഇതിലേക്ക് കുറച്ചു കറിവേപ്പില കൂടെയിട്ട് മൂപ്പിച്ച് ബീഫിലേക്ക്‌ ഒഴിക്കുക. നമ്മുടെ ടേസ്റ്റി ബീഫ് വരള റെഡി….!!! കൂടുതലറിയാനായി വീഡിയോ കാണൂ..!! Video Credits : Kannur kitchen

Malabar Style Beef Roast

Malabar Style Beef Roast is a spicy and flavorful delicacy from the coastal region of Kerala, India. Tender beef chunks are slow-cooked in a rich blend of roasted coconut, curry leaves, black pepper, fennel seeds, and aromatic spices. The dish boasts deep, smoky flavors, with the meat absorbing the essence of the masala during the slow-roasting process. Often served with Kerala parotta or steamed rice, this dish is a festive favorite. The caramelized onions and coconut oil add a distinctive taste, making it a must-try for lovers of authentic South Indian cuisine. Bold, hearty, and unforgettable.

Read Also : ഇതാണ് മക്കളെ 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! അരി കുതിർക്കണ്ട; ചോറോ അവലോ ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം..

0/5 (0 Reviews)