ഖാലിദ് റഹ്മാൻ ചിത്രം ആലപ്പുഴ ജിംഖാന ഓടിടിയിലേക്ക്; ജൂണിൽ സോണി ലിവിൽ..!! | Alappuzha Gymkhana Ott Release

Alappuzha Gymkhana Ott Release : സൂപ്പർതാര സിനിമകൾ ഉൾപ്പെടെ നിരവധി സിനിമകളാണ് ഇത്തവണ വിഷു റിലീസായി തിയേറ്ററിലെത്തിയത്. ഖാലിദ് റഹ്മാൻ ചിത്രം ആലപ്പുഴ ജിംഖാന ഓടിടി യിലേക്ക്. വിഷു റിലീസ് ആയി എത്തിയ ചിത്രമായിരുന്നു ആലപ്പുഴ ജിംഖാന. അതെ ദിവസങ്ങളിൽ മമ്മൂക്ക ചിത്രവും ബേസിൽ ജോസഫ് ചിത്രവും റിലീസ് ചെയ്തിരുന്നു. എന്നാൽ വിഷു റിലീസായെത്തിയ മമ്മൂട്ടിയുടെയും ബേസിലിന്‍റെയും ചിത്രങ്ങളെ പിന്നിലാക്കിയാണ് ഖാലിദ് റഹ്മാൻ ചിത്രം ആലപ്പുഴ ജിംഖാന മുന്നേറിയത്.

ഖാലിദ് റഹ്മാൻ ചിത്രം ആലപ്പുഴ ജിംഖാന ഓടിടിയിലേക്ക്

ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഒരു സ്‌പോർട്‌സ് ഡ്രാമയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂൺ അഞ്ച് മുതൽ സോണി ലിവിൽ സ്ട്രീം ചെയ്യാൻ തുടങ്ങും. ഒന്നിലധികം ഭാഷകളിൽ സിനിമ ലഭ്യമാകും. തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമായതിനാൽ തന്നെ വമ്പൻ ഹൈപ്പിലാണ് ചിത്രം തിയേറ്ററിലെത്തിയത്. യൂത്തിന് വേണ്ടി ഒരുക്കിയ ചിത്രമായിരുന്നു ജിംഖാന. നസ്ലനെ പ്രധാന കഥാപാത്രമാക്കിയാണ് ചിത്രം ഒരുങ്ങിയത്.

ജൂണിൽ സോണി ലിവിൽ..!

ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്നാണ് തിരക്കഥ രചിച്ചത്. ചിത്രത്തിന് സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് ചിത്രസംയോജനം ചെയ്തത് നിഷാദ് യൂസഫാണ്. വിഷ്ണു‌ വിജയാണ് ചിത്രത്തിനായി സംഗീതമൊരുഖ്യാതി. മുഹ്‌സിൻ പരാരിയും സുഹൈൽ കോയയുമാണ് വരികൾ എഴുത്തിയത്.

വിഷു റിലീസ് ചിത്രങ്ങളിൽ ആലപ്പുഴ ജിംഖാനയാണ് കളക്ഷനിൽ ഒന്നാമത് നിൽക്കുന്നത്. 38.30 കോടിയാണ് ചിത്രം കേരളത്തിൽ നിന്നും നേടിയത്. ആഗോള തലത്തിൽ സിനിമയ്ക്ക് 72.15 കോടി നേടാനായി എന്നാണ് റിപ്പോർട്ട്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ളത് മമ്മൂട്ടി ചിത്രം ബസൂക്കയാണ്. 13.50 കോടിയാണ് സിനിമയുടെ കേരള കളക്ഷൻ. സമ്മിശ്ര പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ബേസിൽ ജോസഫ് ചിത്രം മരണമാസ്സിന് കേരളത്തിൽ നിന്ന് നേടാനായത് 12.70 കോടിയാണ്. Alappuzha Gymkhana Ott Release