തേങ്ങാ ചേർക്കാത്ത ഒരു കിടിലൻ ചട്ടിണി!! ഈ സീക്രെട്ട് ചേരുവ കൂടി ചേർത്താൽ രുചി ഇരട്ടിയാകും..!! | Tasty Chutney Without Coconut

Tasty Chutney Without Coconut : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി ചട്ണിയുടെ റെസിപ്പിയാണ്. കണ്ടുകഴിഞ്ഞാൽ തേങ്ങാചട്ണി പോലെ ആണെങ്കിലും തേങ്ങ ചേർക്കാതെയാണ് നമ്മൾ ഈ ടേസ്റ്റിയായ ചട്ണി ഉണ്ടാക്കിയെടുക്കുന്നത്. അതിനായി ആദ്യം ഒരു ചൂടായ പാനിലേക്ക് 2 tbsp ഓയിൽ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് 1 സവാള നീളത്തിൽ അരിഞ്ഞത്

Ingredients

  • Oil
  • Onion
  • Garlic
  • Ginger
  • Green Chilli
  • Urad Dhal
  • Salt
  • Tamarind
  • Water
  • Mustard Seed
  • Dried Chilli
  • Curry Leaves
  • Asafoetida Powder

How To Make Tasty Chutney Without Coconut

ചേർത്ത് 1 മിനിറ്റ് വഴറ്റിയെടുക്കുക. അതിനുശേഷം ഇതിലേക്ക് 3 അല്ലി വെളുത്തുള്ളി, 1 ചെറിയ കഷ്ണം ഇഞ്ചി, 2 പച്ചമുളക് കഷ്ണങ്ങളാക്കിയത് എന്നിവ ചേർത്ത് ഒന്ന് ഇളക്കി കൊടുക്കുക. എന്നിട്ട് ഇതിലേക്ക് 1/2 കപ്പ് ഉഴുന്നുപരിപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അടുത്തതായി ഇതിലേക്കു ആവശ്യത്തിന് പുളിയും ഉപ്പും ചേർത്തു കൊടുക്കാവുന്നതാണ്.

അതിനുശേഷം ഇതെല്ലാം കൂടി നല്ലപോലെ ഇളക്കി കൊണ്ടിരിക്കുക. പിന്നീട് തീ ഓഫ് ചെയ്‌ത്‌ ചൂടാറുവാൻ വെക്കുക. ചൂടാറി കഴിയുമ്പോൾ ഇത് ഒരു മിക്സിയുടെ ജാറിലേക്കിടുക. എന്നിട്ട് 1/2 കപ്പ് വെള്ളം ഒഴിച്ച് മിക്സിയിൽ അരച്ചെടുത്ത് ഒരു ബൗളിലേക്ക് മാറ്റുക. അടുത്തതായി ഇതിലേക്ക് താളിച്ച് ഒഴിക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക.

എന്നിട്ട് അതിലേക്ക് 1 & 1/2 tbsp വെളിച്ചെണ്ണ ഒഴിച്ച് നല്ലപോലെ ചൂടാക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് 1/2 tsp കടുക് ചേർത്ത് ഒന്ന് പൊട്ടിച്ചെടുക്കുക. അതിനുശേഷം 2 വറ്റൽമുളക്, കുറച്ച് കറിവേപ്പില, 4 നുള്ള് കായത്തിന്റെ പൊടി എന്നിവ ചേർത്ത് എല്ലാംകൂടി ഒന്ന് മൂപ്പിച്ച് എടുക്കുക. എന്നിട്ട് ചട്ണിയിലേക്ക് ഇത് ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്‌തു കൊടുക്കാവുന്നതാണ്. Video credit: Mums Daily

Tasty Chutney Without Coconut

Tasty chutney without coconut is a flavorful and versatile side dish perfect for dosa, idli, or rice. Made using ingredients like roasted chana dal, tomatoes, onions, garlic, and dry red chilies, this chutney offers a bold, tangy, and slightly spicy taste. Tempered with mustard seeds, curry leaves, and a pinch of asafoetida in hot oil, the chutney gets an aromatic finish that enhances its flavor. It’s quick to prepare, requires no grinding of coconut, and stays fresh longer. Ideal for those looking for a change from traditional coconut chutney, this version is both convenient and deliciously satisfying.

Read Also : ഇതാണ് മക്കളെ 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! അരി കുതിർക്കണ്ട; ചോറോ അവലോ ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം..

0/5 (0 Reviews)