
കറിവേപ്പില തൈ നട്ടുവളർത്തുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ; ഇനി പറമ്പ് നിറയെ കറി വേപ്പില കൊണ്ട് നിറയും..!! | Curry Leaves Cultivation With Onion Peel
Onion peels are rich in nutrients and can boost curry leaves growth. Soak peels in water overnight and use the strained liquid weekly. You can also dry and crush peels to use as mulch, enhancing soil and plant health naturally. Curry Leaves Cultivation With Onion Peel: ചെറുതാണെങ്കിലും ഒരു കറിവേപ്പില തൈ എങ്കിലും നട്ടു പിടിപ്പിക്കാത്ത വീടുകൾ ഇന്ന് വളരെ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും. കാരണം കടകളിൽ നിന്നും ലഭിക്കുന്ന കറിവേപ്പിലയിൽ കീടനാശിനിയുടെ അളവ് വളരെ കൂടുതൽ ആയതുകൊണ്ട് തന്നെ എല്ലാവരും ഒരു ചെറിയ ചട്ടിയിലെങ്കിലും കറിവേപ്പില തൈ നട്ടു പിടിപ്പിക്കാറുണ്ട്. എന്നാൽ പലപ്പോഴും ഇത്തരത്തിൽ നട്ടുപിടിപ്പിക്കുന്ന തൈകളിൽ നിന്നും ആവശ്യത്തിന് കറിവേപ്പില ലഭിക്കാത്തതും അതിൽ പലരീതിയിലുള്ള പ്രാണികളുടെ ശല്യം മൂലം ചെടി നശിച്ചു പോകുന്നതിനെ പറ്റിയും പരാതി പറയുന്നവരായിരിക്കും കൂടുതൽ ആളുകളും.
Onion peels are rich in potassium, phosphorus, and antioxidants, making them an excellent natural fertilizer for curry leaf plants. Here’s a short, practical guide for Curry Leaves Cultivation Using Onion Peel:
🪴 How to Use Onion Peel for Curry Leaf Plants:
- Soak and Feed:
- Collect dry onion peels.
- Soak them in water (1 bowl of peels in 1 litre of water) overnight.
- Strain and use this water once a week as a liquid fertilizer.
- Mulch Application:
- Dry the peels completely.
- Crush lightly and spread around the base of the plant.
- This improves soil quality and retains moisture.
- Compost Boost:
- Add onion peels to compost bins.
- Enhances the compost with micronutrients for healthy curry leaves.
🌱 Benefits:
- Encourages lush green growth.
- Boosts branching and leaf aroma.
- Improves soil microbes naturally.
അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന കുറച്ച് ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. കറിവേപ്പില തൈ നട്ടുപിടിപ്പിക്കാൻ സ്ഥലപരിമിതി പ്രശ്നമായിട്ടുള്ളവർക്ക് അവ വളരെ എളുപ്പത്തിൽ ഒരു ഗ്രോ ബാഗോ ചട്ടിയോ ഉപയോഗിച്ച് നട്ടു വളർത്താവുന്നതാണ്. ഇതിൽ ഏതു രീതിയിൽ തിരഞ്ഞെടുക്കുകയാണെങ്കിലും ചട്ടിയുടെ അല്ലെങ്കിൽ ഗ്രോബാഗിന്റെ ഭാരം കുറയ്ക്കാനായി മുഴുവൻ മണ്ണ് നിറക്കുന്നതിനു പകരം കരിയില കമ്പോസ്റ്റ് ഉപയോഗപ്പെടുത്താവുന്നതാണ്.
അതിനായി വീടിനു ചുറ്റുമുള്ള കരിയിലകൾ അടിച്ചു കൂട്ടി ഉപയോഗപ്പെടുത്തുകയോ അതല്ലെങ്കിൽ അവ കമ്പോസ്റ്റ് രൂപത്തിൽ മണ്ണിനോടൊപ്പം ചേർത്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. പോട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ അതിൽ ചാണകപ്പൊടി,ചാരപ്പൊടി, സവാളയുടെ തോൽ എന്നിവയെല്ലാം ചേർത്ത് കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ജൈവവള കമ്പോസ്റ്റ് ചെടി നടുമ്പോഴും കൃത്യമായ ഇടവേളകളിലും നൽകാവുന്നതാണ്. അതുവഴി പോട്ടിന്റെ കനം കുറയ്ക്കാനും, ചെടി നല്ല രീതിയിൽ വളരാനും സഹായിക്കുന്നതാണ്.
സവാളയുടെ തൊലി പോലുള്ള പച്ചക്കറികളുടെ വേസ്റ്റ് സൂക്ഷിച്ച് വെച്ച് അത് ജൈവവള കമ്പോസ്റ്റ് ആയി ഉപയോഗിക്കുമ്പോൾ ചെടികളുടെ വളർച്ച പെട്ടെന്ന് തന്നെ ഉണ്ടാകുന്നതായി കാണാൻ സാധിക്കുന്നതാണ്. മാത്രമല്ല കൃത്യമായ ഇടവേളകളിൽ തടത്തിനു ചുറ്റുമുള്ള മണ്ണ് ഇളക്കിയാണ് വളപ്രയോഗം നടത്തി കൊടുക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നത് വഴി ചെടിക്ക് ചുറ്റുമുള്ള വേരോട്ടം നല്ല രീതിയിൽ ലഭിക്കാനായി സഹായിക്കും. ഇത്തരത്തിലുള്ള ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Curry Leaves Cultivation With Onion Peel Video Credits: POPPY HAPPY VLOGS