
പുഴുവില്ലാതെ ഇനി മാങ്ങ വീട്ടിലും പഴുപ്പിച്ചെടുക്കാം!! മാങ്ങ പഴുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി… | Mango Ripen Without Worm Tips
Wrap mangoes in newspaper, keep in a cool, dry place, and avoid using carbide. Sun-dry briefly daily. Store away from overripe fruits to prevent worm infestation and fly egg laying Mango Ripen Without Worm Tips: നമ്മുടെയെല്ലാം വീടുകളിൽ മാങ്ങയുടെ സീസൺ ആയി കഴിഞ്ഞാൽ അത് പഴുപ്പിച്ച് ഉപയോഗിക്കുന്നത് ഒരു സ്ഥിരം രീതി ആയിരിക്കും. എന്നാൽ കടകളിൽ നിന്നും ലഭിക്കുന്ന മാങ്ങകൾ പഴുപ്പിച്ച് എടുക്കുന്നതിനായി അവർ കാർബൈഡ് പോലുള്ള പല വിഷാംശങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. വളരെ നാച്ചുറൽ ആയി പഴുപ്പിച്ച് എടുക്കുന്ന നമ്മുടെ വീട്ടിലെ മാങ്ങകളിൽ പുഴുക്കുത്ത് കാണുന്നത് വളരെ സാധാരണമാണ്. അതുകൊണ്ടുതന്നെ യാതൊരു പുഴു ശല്യവും ഇല്ലാതെ മാങ്ങ എങ്ങനെ എളുപ്പത്തിൽ പഴുപ്പിച്ചെടുക്കാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
- Wrap mangoes in newspaper or brown paper.
- Store in a cool, dry, well-ventilated area.
- Avoid using calcium carbide.
- Sun-dry the mangoes for 1–2 hours daily.
ഈയൊരു രീതിയിൽ മാങ്ങ പഴുപ്പിച്ചെടുക്കാനായി ആദ്യം തന്നെ നല്ലതുപോലെ കഴുകി വൃത്തിയാക്കി മാറ്റിവയ്ക്കുക. മാങ്ങയുടെ അളവിന് അനുസരിച്ച് ഒരു വലിയ പാത്രത്തിലേക്ക് അതേ അളവിൽ വെള്ളം കൂടി ഒഴിക്കുക. വെള്ളം നല്ലതുപോലെ വെട്ടി തിളപ്പിച്ച് എടുക്കുക. തിളപ്പിച്ചെടുത്ത വെള്ളത്തിലേക്ക് ഒരു പിടി അളവിൽ കല്ലുപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം വെള്ളത്തിന്റെ ചൂടൊന്നു മാറാനായി മാറ്റിവയ്ക്കാം. അതിലേക്ക് പഴുപ്പിക്കാനായി വെച്ച മാങ്ങകൾ ഇട്ട് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം മാങ്ങയിലെ വെള്ളം പൂർണമായും ഒരു തുണി ഉപയോഗിച്ച് തുടച്ചു കളയുക.

ഒരു വലിയ ന്യൂസ് പേപ്പർ എടുത്ത് അതിലേക്ക് വെള്ളം കളഞ്ഞ മാങ്ങകൾ നിരത്തി വയ്ക്കുക. ശേഷം അത് നല്ലതുപോലെ പൊതിഞ്ഞ് ഒട്ടും വായു കടക്കാത്ത രീതിയിൽ സെറ്റാക്കി എടുക്കുക. മറ്റൊരു വലിയ പേപ്പർ കവർ എടുത്ത് അതിലേക്ക് പൊതിഞ്ഞു വെച്ച മാങ്ങകൾ ഇറക്കി വീണ്ടും ഒന്നുകൂടി പൊതിഞ്ഞെടുക്കുക. ഇത്തരത്തിൽ പൊതിഞ്ഞെടുത്ത മാങ്ങകൾ ഒരു വലിയ പാത്രത്തിലേക്ക് ഇറക്കിവച്ച് ഒരു ചന്ദനത്തിരി സൈഡിലായി കത്തിച്ചു വയ്ക്കുക.
ഇങ്ങനെ ചെയ്യുമ്പോൾ മാങ്ങകൾ എളുപ്പത്തിൽ പഴുത്ത് കിട്ടുന്നതാണ്. ഇതേ രീതിയിൽ ചെയ്യാവുന്ന മറ്റൊന്നാണ് മാങ്ങകൾ പൊതിയുമ്പോൾ അതോടൊപ്പം നന്നായി പഴുത്ത മറ്റേതെങ്കിലും ഒരു പഴം അതായത് ആപ്പിൾ പോലെ പെട്ടെന്ന് അറിയാത്ത ഏതെങ്കിലും ഒരു ഫ്രൂട്ട് കൂടി വച്ചു കൊടുക്കുക. പഴുത്ത പഴത്തിൽ നിന്നും പുറപ്പെടുവിക്കുന്ന ഒരു പ്രത്യേക ഗ്യാസ് മാങ്ങയിലേക്ക് കൂടി പടർന്ന് അവ പെട്ടെന്ന് പഴുത്തു കിട്ടുന്നതാണ്. ഇത്തരത്തിൽ പഴുത്തു കിട്ടുന്ന മാങ്ങകൾ മുറിച്ചു നോക്കുമ്പോൾ അതിൽ ഒട്ടും പുഴുക്കുത്ത് ഉണ്ടാകില്ല. മാത്രമല്ല മാങ്ങകൾ എളുപ്പത്തിൽ പഴുത്തു കിട്ടുകയും ചെയ്യും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Mango Ripen Without Worm Tips Video Credits : Tijisha’s Vlogs