
വീട്ടിലുള്ള ഈ സാധനങ്ങളുടെ വ്യത്യസ്തമായ ഉപയോഗങ്ങളെ പറ്റി അറിയാതെ പോയല്ലോ..? സോപ്പ് കവറിൽ നിന്നും പേപ്പർ സോപ്പ് ഉണ്ടാക്കിയാലോ…? | Tips To Make Paper Soap At Home
Cut soap into thin sheets, melt with little water, and pour onto parchment. Dry completely. Store in small pieces for easy, homemade paper soap. Tips To Make Paper Soap At Home: നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗപ്പെടുത്തുന്ന പല സാധനങ്ങളും ഒരു രീതിയിൽ മാത്രമല്ല വ്യത്യസ്ത ഉപയോഗങ്ങൾക്ക് വേണ്ടിയും ഉപയോഗപ്പെടുത്താം എന്നതിനെപ്പറ്റി പലരും ചിന്തിക്കാറില്ല. അത്തരത്തിൽ മിക്കപ്പോഴും നമ്മൾ സ്ഥിരമായി ചെയ്യാറുള്ള പല കാര്യങ്ങളും വളരെ നിസ്സാരമായി ചെയ്തെടുക്കാനായി പരീക്ഷിച്ചു നോക്കാവുന്ന കുറച്ച് കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം.
- Grate or thinly slice a mild soap bar.
- Slightly melt soap with a few drops of water.
- Spread thinly on parchment or plastic sheet.
- Let it dry completely in a cool place.
- Cut into small strips or shapes.
ഇന്ന് ഫാൻസി സ്റ്റോറുകളിൽ മാത്രമല്ല പൂരപ്പറമ്പുകളിൽ പോലും വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് പേപ്പർ സോപ്പ്. കാഴ്ചയിൽ വളരെയധികം അട്രാക്ടീവ് ആയി തോന്നുന്ന രീതിയിൽ ചെറിയ കുപ്പികളിലും മറ്റും സൂക്ഷിച്ചു വയ്ക്കാവുന്ന ഇത്തരം പേപ്പർ സോപ്പുകൾ പ്രധാനമായും ചൈന പോലുള്ള നാടുകളിൽ നിന്നും ഇമ്പോർട്ട് ചെയ്താണ് ഇവിടെ എത്തപ്പെടുന്നത്. അതേസമയം വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ പേപ്പർ സോപ്പ് വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാനായി സാധിക്കും. അതിനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം സോപ്പുകൾ പൊതിയാനായി ഉപയോഗപ്പെടുത്തുന്ന വെളുത്ത നിറത്തിലുള്ള പേപ്പറുകൾ ആണ്. സോപ്പ് എടുത്തു കഴിഞ്ഞ് ഇത്തരം പേപ്പറും പ്ലാസ്റ്റിക് കവറുകളും വലിച്ചെറിയുകയാണ് മിക്ക വീടുകളിലും ചെയ്യാറുള്ളത്.

അതേസമയം സോപ്പിന്റെ ഈ പേപ്പർ കളയാതെ അത് വ്യത്യസ്ത ഷേപ്പുകളിലായി ചെറുതായി കട്ട് ചെയ്ത് എടുക്കുക. അത് ഒരു വലിയ പേപ്പറിനു മുകളിലായി നിരത്തി കൊടുക്കുക. ശേഷം അല്പം ഹാൻഡ് വാഷ് അവയ്ക്ക് മുകളിലായി സ്പ്രേ ചെയ്തു കൊടുക്കുക. രണ്ടുവശവും സോപ്പ് സ്പ്രേ ചെയ്തു കൊടുത്ത ശേഷം കട്ട് ചെയ്ത് വെച്ച പേപ്പറുകൾ നല്ല രീതിയിൽ ഡ്രൈ ചെയ്തെടുത്താൽ പേപ്പർ സോപ്പുകൾ റെഡിയായി. അടുക്കളയിൽ സ്ഥിരമായി നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും അരിയിൽ ചെറിയ പ്രാണികളും മറ്റും കയറി അത് ക്ലീൻ ചെയ്ത് എടുക്കാനുള്ള ബുദ്ധിമുട്ട്. ഈയൊരു പ്രശ്നം ഒഴിവാക്കാനായി ഒരു പ്ലാസ്റ്റിക് പാത്രമെടുത്ത് അതിന്റെ അടപ്പിൽ ചെറിയ ഹോളുകൾ ഇട്ടുകൊടുക്കുക.
ശേഷം പാത്രത്തിലേക്ക് കുറച്ച് വിനാഗിരി ഒഴിച്ച് അടപ്പ് നല്ലതുപോലെ അടച്ച് അരിപാത്രത്തിനകത്ത് ഇറക്കി വയ്ക്കുകയാണെങ്കിൽ വിനാഗിരിയുടെ സ്മെല്ല് കാരണം പ്രാണികൾ വരുന്ന പ്രശ്നം ഒഴിവാക്കാനായി സാധിക്കും. രാവിലെ നേരത്തെ ഉണ്ടാക്കി ബാക്കി വരുന്ന പുട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അത് കല്ലുപോലെ ആയി മാറാറുണ്ട്. ഈ പ്രശ്നം ഒഴിവാക്കാനായി വീണ്ടും ഉപയോഗിക്കുന്നതിന് മുൻപായി പുട്ട് ഒരിക്കൽ കൂടി കുറ്റിയിൽ വച്ച് ഒന്ന് ആവി കയറ്റിയെടുത്ത ശേഷം സെർവ് ചെയ്താൽ മതിയാകും. കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Tips To Make Paper Soap At Home Video Credits : Anshis Cooking Vibe