പഴുത്ത മാങ്ങ ഇനി വെറുതെ കളയല്ലേ… അസാധ്യ രുചിയിൽ ഒരു മാമ്പഴ പുളിശ്ശേരി തയ്യാറാക്കാം!! രുചി ഇരട്ടിയാക്കാൻ ഈ ചേരുവ കൂടെ ചേർത്ത് നോക്കൂ… | Kerala Style Ripe Mango Curry

Kerala Style Ripe Mango Curry: പഴുത്ത മാങ്ങയുടെ സീസണായി കഴിഞ്ഞാൽ അത് ഉപയോഗിച്ച് പലതരം വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടുതലായും പഴുത്ത മാങ്ങ ഉപയോഗപ്പെടുത്തി ജ്യൂസും, ഐസ്ക്രീമുമെല്ലാം തയ്യാറാക്കാനാണ് ഇന്ന് കൂടുതൽ പേർക്കും താൽപര്യം. അതേസമയം പണ്ടുകാലങ്ങളിൽ ചെറിയ മധുരമുള്ള മാമ്പഴം ലഭിച്ചു കഴിഞ്ഞാൽ അത് ഉപയോഗിച്ച് മാമ്പഴ പുളിശ്ശേരി തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉണ്ടായിരുന്നു. ഇന്ന് പലർക്കും അത് ഉണ്ടാക്കേണ്ട രീതി എങ്ങനെയാണെന്ന് അറിയുന്നുണ്ടാവില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരമായ ഒരു മാമ്പഴ പുളിശ്ശേരിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  • Ripen Mango
  • Chilli Powder
  • Pepper Powder
  • Turmeric Powder
  • Salt
  • Water
  • Grated Coconut
  • Cumin Seed
  • Curd
  • Ghee
  • Mustard Seed
  • Dried Chilli
  • Curry Leaves

How To Make Kerala Style Ripe Mango Curry

നന്നായി പഴുത്ത ചെറിയ മാങ്ങകളാണ് മാമ്പഴ പുളിശ്ശേരി തയ്യാറാക്കാനായി തിരഞ്ഞെടുക്കേണ്ടത്. ആദ്യം തന്നെ മാങ്ങ നല്ലതുപോലെ കഴുകി തോല് പൂർണ്ണമായും കൈ ഉപയോഗിച്ച് തന്നെ എടുത്ത് കളയുക. ഒരു മൺചട്ടിയെടുത്ത് അതിലേക്ക് വൃത്തിയാക്കി വെച്ച മാമ്പഴങ്ങൾ നിരത്തി മുക്കാൽ ടീസ്പൂൺ അളവിൽ മുളകുപൊടി അതേ അളവിൽ കുരുമുളകുപൊടി കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി അല്പം ഉപ്പ് ഒരു കപ്പ് അളവിൽ വെള്ളം എന്നിവ ഒഴിച്ച് വേവിക്കാനായി വയ്ക്കുക.

മാങ്ങ നല്ലതുപോലെ വെന്തു വന്നു കഴിഞ്ഞാൽ ഫ്ലെയിം കുറച്ച് ഒരു അഞ്ചു മിനിറ്റ് നേരം കൂടി നല്ലതുപോലെ വേവിച്ചെടുക്കുക. ഈ സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ തേങ്ങയും ജീരകവും ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഒട്ടും തരികളല്ലാത്ത രീതിയിൽ അരച്ചെടുക്കുക. തയ്യാറാക്കി വെച്ച അരപ്പ് കറിയിലേക്ക് ഒഴിച്ച് നന്നായി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് പുളിയുള്ള മോര് ഒരു കപ്പ് അളവിൽ ഒഴിച്ചു കൊടുക്കുക.

മോര് ഒഴിച്ചു കഴിഞ്ഞാൽ പിന്നീട് കറി തിളക്കേണ്ട ആവശ്യമില്ല. അടുത്തതായി കറിയിലേക്ക് ആവശ്യമായ താളിപ്പ് തയ്യാറാക്കാൻ ഒരു ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെയ്യ് ഒഴിച്ച് ചൂടായി വന്നു കഴിഞ്ഞാൽ കടുകും ഉണക്കമുളകും കറിവേപ്പിലയും ഇട്ട് പൊട്ടിച്ചെടുക്കുക. താളിപ്പ് കൂടി കറിയിലേക്ക് ചേർത്തു കഴിഞ്ഞാൽ നല്ല ചൂടോടുകൂടി തന്നെ രുചികരമായ മാമ്പഴ പുളിശ്ശേരി സെർവ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kerala Style Ripe Mango Curry Video Credits: Sreejas foods

Kerala Style Ripe Mango Curry

Kerala-style ripe mango curry, known as Mambazha Pulissery, is a deliciously sweet and tangy dish made using ripe mangoes, coconut, and yogurt. To prepare, ripe mangoes are peeled and cooked with turmeric, salt, green chilies, and jaggery. A ground paste of grated coconut, cumin, and mustard is added, followed by whisked curd. The curry is gently simmered to blend the flavors. Finally, it is tempered with mustard seeds, dried red chilies, and curry leaves in coconut oil. Served with steamed rice, this traditional dish is especially popular during summer and festive Sadhyas for its unique and comforting taste.

Read Also : ചെറുപയറും, പാലും അല്ല; ദേ ഇത് കൂടെ ചേർത്തപ്പോൾ ആണ്‌ പായസം വേറെ ലെവൽ ആയത്..!! | Special Tasty Cherupayar Payasam

0/5 (0 Reviews)