കർക്കിടകത്തിൽ ഉലുവ കഞ്ഞി!!നടുവേദനയ്ക്കും ഷുഗർ കുറക്കാനും ശരീരബലം കൂട്ടാനും ഇത് മതി.!! കുട്ടികൾ ഇഷ്ടപെടുന്ന രുചിയിൽ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം… | Easy Marunnu Kanji Using Fenugreek

Easy Marunnu Kanji Using Fenugreek: നടുവേദന, കൈകാൽ വേദന, സന്ധിവാതം, രക്തക്കുറവ് എന്നിങ്ങനെ പലവിധ രോഗങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരായിരിക്കും നമ്മളിൽ ഏറെ പേരും. പണ്ടുകാലങ്ങളിൽ പ്രായമായവർക്ക് മാത്രം വന്നിരുന്ന പല അസുഖങ്ങളും ഇന്ന് മധ്യവയസ്സിൽ തന്നെ പലരെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് തണുപ്പുകാലമായാൽ ഇത്തരം അസുഖങ്ങൾ കൂടുതലായി കാണുകയും ചെയ്യാറുണ്ട്. അതുകൊണ്ടാണ് പണ്ടുള്ളവർ കർക്കിടക മാസത്തിൽ കർക്കിടക കഞ്ഞി, നവര അരി കൊണ്ടുള്ള കഞ്ഞി എന്നിവയെല്ലാം തയ്യാറാക്കി ഉപയോഗിച്ചിരുന്നത്. അത്തരത്തിൽ നവരയരി കൊണ്ട് മധുരമുള്ള ഒരു കഞ്ഞി എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

Ingredients

  • Fenugreek – 1/4 cup
  • Njavara Rice ( red rice ) – 1 cup
  • Cumin Seeds – 1 tsp
  • Dried ginger powder – 1 teaspoon
  • Cardamom powder – 1 teaspoon
  • Salt – 1/4 teaspoon

ഈയൊരു മധുരക്കഞ്ഞി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ നവര അരി നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. അതേ കപ്പിൽ തന്നെ കാൽ കപ്പ് അളവിൽ ഉലുവ കൂടിയെടുത്ത് കഴുകി വൃത്തിയാക്കി നവര അരിയോടൊപ്പം കുതിരാനായി എട്ടുമണിക്കൂർ നേരം വെള്ളത്തിൽ ഇട്ടു വയ്ക്കാവുന്നതാണ്. അരിയും ഉലുവയും നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ അത് ഒരു കുക്കറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഹൈ ഫ്ലെയിമിൽ ഒരു വിസിലും ലോ ഫ്ലെയിമിൽ മൂന്നു മുതൽ നാലു വരെ വിസിലും അടുപ്പിച്ച് എടുക്കുക. ഈയൊരു കൂട്ട് ആകുന്ന സമയം കൊണ്ട് മധുര കഞ്ഞിയിലേക്ക് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കി എടുക്കാം.

Easy Marunnu Kanji Using Fenugreek

അതിനായി അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്തുവെച്ച് അതിലേക്ക് രണ്ടോ മൂന്നോ അച്ച് ശർക്കര അല്ലെങ്കിൽ പനം ചക്കര ഇട്ടു കൊടുക്കാവുന്നതാണ്. ഇത് അലിയാനാവശ്യമായ വെള്ളം കൂടി ഒഴിച്ച് കട്ടിപാനിയുടെ രൂപത്തിൽ ആക്കിയെടുക്കാം. ഈ സമയം കൊണ്ട് നവരയരിയുടെ കൂട്ട് റെഡിയായിട്ടുണ്ടാകും. കുക്കർ തുറന്നശേഷം അതിലേക്ക് തയ്യാറാക്കി വെച്ച ശർക്കരപ്പാനി കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതൊന്നു തിളക്കുന്ന സമയം കൊണ്ട് കഞ്ഞിയിലേക്ക് ആവശ്യമായ തേങ്ങാപ്പാൽ തയ്യാറാക്കി എടുക്കണം. ഒരു കപ്പ് അളവിൽ കട്ടിയുള്ള ഒന്നാം പാലും ബാക്കി രണ്ടാം പാലും എന്ന രീതിയിലാണ് ഉപയോഗിക്കേണ്ടത്.

ശർക്കര നല്ലതുപോലെ അരിയിൽ കിടന്ന് തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് രണ്ടാം പാൽ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒന്നാം പാൽ കൂടി ഒഴിച്ച് ഒന്ന് കൂടി ഇളക്കി യോജിപ്പിക്കുക. മധുരക്കഞ്ഞി വാങ്ങി വയ്ക്കുന്നതിനു മുൻപായി അതിലേക്ക് ജീരകപ്പൊടി, ചുക്കുപൊടി, ഏലക്ക പൊടിച്ചത് എന്നിവയിട്ട് ഒന്ന് മിക്സ് ചെയ്യാം. അതോടൊപ്പം താളിപ്പായി അല്പം നെയ്യിൽ ചെറിയ ഉള്ളി കൂടി വറുത്തു ചേർത്താൽ രുചികരമായ വളരെയധികം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ മധുരക്കഞ്ഞി റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Marunnu Kanji Using Fenugreek Video Credits : Jess Creative World

ChatGPT said:

Easy Marunnu Kanji Using Fenugreek is a simple, homemade medicinal porridge made with fenugreek seeds (uluva), rice, and a few digestive spices and herbs. It is traditionally consumed during the Karkkidaka month in Kerala to improve digestion, immunity, and overall health, especially during the monsoon season when the body’s resistance is low.


🌿 What is Marunnu Kanji?

“Marunnu Kanji” literally means “medicated rice porridge”. It’s a light, easily digestible meal prepared using ingredients with Ayurvedic benefits, such as fenugreek, cumin, garlic, and curry leaves.


🍲 Key Ingredients:

  • Fenugreek seeds (Uluva) – helps reduce inflammation, improves digestion, and regulates blood sugar
  • Red rice / Njavara rice / Matta rice – high in fiber and nutrients
  • Garlic, Cumin, Curry Leaves, Pepper – boost immunity and aid digestion
  • Coconut oil or Ghee – for better nutrient absorption

Why Use Fenugreek?

  • Balances blood sugar
  • Strengthens joints and reduces inflammation
  • Detoxifies the body
  • Boosts metabolism

👩‍🍳 How to Make It (Simple Version):

  1. Cook red rice with fenugreek seeds and water until soft.
  2. Sauté garlic, shallots, curry leaves, and spices in ghee or coconut oil.
  3. Mix it into the cooked rice.
  4. Add salt and grated coconut. Simmer for a few minutes.
  5. Serve warm.

🩺 Benefits:

  • Perfect light meal for weak digestion
  • Nourishes the body and calms the mind
  • Helps with arthritis and bloating

Read Also : അവിലും ഇച്ചിരി തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.. | Tasty Aval Coconut Recipe