പേട്രിയറ്റ്ന്റെ പുതിയ അപ്ഡേറ്റുകൾ; ബിഗ് ബഡ്ജറ്റിൽ മഹേഷ് നാരായണൻ ചിത്രം ഒരുകുന്നു..!! | Patriot Movie Update
Patriot Movie Update : മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമായ ‘പേട്രിയറ്റ്’ ന്റെ വിശേഷങ്ങളാണ് ഇപ്പോൾ ചർച്ച വിഷയം. വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് ഒരു ചിത്രത്തിൽ എത്തുന്നത്. അതിനാൽ തന്നെ ആരാധകർ ഒന്നടങ്കം ആവേശത്തോടെയാണ് ചിത്രത്തിന്റെ വിശേഷങ്ങൾ ഏറ്റെടുക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം പേട്രിയറ്റ് വലിയ ബജറ്റിൽ ആണ് ഒരുങ്ങുന്നത്. ഇതൊരു ആക്ഷൻ ചിത്രമാണ്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പേട്രിയറ്റ്ന്റെ പുതിയ അപ്ഡേറ്റുകൾ
ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണത്തെ സംബന്ധിച്ചുള്ള അപ്‌ഡേറ്റുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. സിനിമയുടെ 70 ശതമാനത്തോളം ചിത്രീകരണം പൂർത്തിയായിട്ടുണ്ട് എന്നാണ് ട്രാക്കർമാരുടെ റിപ്പോർട്ടുകൾ പറയുന്നത്. ലഡാക്ക് ഷെഡ്യൂളിന് ശേഷം സിനിമയുടെ അടുത്ത ഷെഡ്യൂൾ സെപ്റ്റംബറിൽ ആരംഭിക്കും. യുകെയിലും കേരളത്തിലുമായിട്ടാണ് സിനിമയുടെ ബാക്കിയുള്ള ഭാഗങ്ങൾ ചിത്രീകരിക്കുക.

ബിഗ് ബഡ്ജറ്റിൽ മഹേഷ് നാരായണൻ ചിത്രം ഒരുകുന്നു.
20 ദിവസത്തോളം ചിത്രീകരണം മോഹൻലാലിന് ഇനി ബാക്കിയുണ്ടെന്നാണ് റിപ്പോർട്ട്. നിലവിലെ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ ഉടൻ മമ്മൂട്ടി സിനിമയിൽ ജോയിൻ ചെയ്യും. 80 കോടിയോളം രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ രചനയും മഹേഷ് നാരായണൻ തന്നെയാണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്. സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം.

ശ്രീലങ്ക, അബുദബി, അസര്‍ബൈജാന്‍, തായ്ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ദില്ലി, കൊല്ലി എന്നിവിടങ്ങളും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്. ചിത്രത്തിന്റെ അപ്ഡേറ്റുകൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. കുഞ്ചാക്കോ ബോബൻ , ഫഹദ് ഫാസിൽ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഒപ്പം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ചിത്രത്തിൽ വരുന്നുണ്ട്. വമ്പൻ താരനിരയിൽ ബിഗ് ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രീകരണമെല്ലാം മറ്റു പലരാജ്യങ്ങളിൽ വച്ചാണ് നടന്നിട്ടുള്ളത്. Patriot Movie Update
