ഭംഗി മാത്രമല്ല ബഡ്ജറ്റും പ്രധാനം തന്നെ. !! പോക്കറ്റ് കാലിയാകാതെ ഒരു മോഡേൺ വീട്. !! | Budget Friendly Modern Home

Budget Friendly Modern Home : ഒരു ജന്മത്തിൽ മിക്കവരുടെയും ഏറ്റവും വലിയ സ്വപ്നമാണ് വീട് എന്നത്. അതിനു വേണ്ടി വർഷങ്ങൾ കഷ്ടപ്പെട്ട് സ്വരൂപിച്ച എടുത്ത പണം കൊണ്ടാണ് പലരും വീട് പണിയുന്നത്. അതിനാൽ തന്നെ വീട് പണിയാൻ തുടങ്ങുമ്പോൾ തന്നെ പലർക്കും പല ചിന്തകളായിരിക്കും. ഒരു ആയുസിന്റെ സ്വപ്നമായ വീട് നിർമ്മിക്കുമ്പോൾ തങ്ങളുടെ ആഗ്രഹങ്ങൾക്ക് ഒത്ത വീട് പണിയാനാണ് പലരുടെയും ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ആഗ്രെഹം. എന്നാൽ അത്തരമൊരു വീട് എങ്ങനെയാണ് പണിയുന്നതെന്ന് നോക്കാം.

എല്ലാ വിധ സൗകര്യങ്ങൾ നൽകി കൊണ്ട് കുറഞ്ഞ ചിലവിൽ നിർമ്മിച്ചെടുത്ത ഒറ്റ നില മനോഹരമായ വീടിന്റെ വിശദമായ പ്ലാനിനെ കുറിച്ച് മനസ്സിലാക്കി നോക്കാം. ഇതുപോലെയുള്ള വീടിന്റെ വിശദാംശങ്ങൾ അരിഞ്ഞു കഴിഞ്ഞാൽ ഈയൊരു തുകയിൽ ഇതുപോലെയുള്ള വീട് പണിയാൻ സാധിക്കുമോ എന്ന് വരെ ചിന്തിച്ചു പോയേക്കാം. 1534 സ്ക്വയർ ഫീറ്റിൽ അതിമനോഹരമായി പണിത മൂന്ന് കിടപ്പ് മുറികൾ അടങ്ങിയ വീടാണ് നമ്മൾ കൂടുതൽ അടുത്തറിയാൻ പോകുന്നത്.

വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഒരു ഭാഗത്തായി മനോഹരമായ സൺ‌ഷൈഡ് നൽകി വാർത്ത ഒരു സിറ്റ്ഔട്ട്‌ ഒരുക്കിരിക്കുന്നത് കാണാൻ കഴിയും. സിറ്റ്ഔട്ടിൽ ഇരിക്കാൻ ഇരിപ്പിടങ്ങൾ ഒരുക്കിരിക്കുന്നതും കാണാം. ഇവിടെ നിന്നും പ്രധാന വാതിൽ കടന്ന് നേരെ കയറി ചെല്ലുന്നത് ഒരു വിശാലമായ ലിവിങ് ഏരിയയിലേക്കാണ്. ഒറ്റ നോട്ടത്തിൽ ആരും കൊതിച്ചു പോകുന്ന രീതിയിലാണ് ലിവിങ് ഏരിയ സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ തന്നെ എൽ ആകൃതിയിൽ ഒരു സോഫ, ടീവി യൂണിറ്റ് തുടങ്ങിയവയും ഒരുക്കിട്ടുണ്ട്. ഒരു ലിവിങ് ഏരിയയിൽ വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ കാണാൻ കഴിയുമെന്ന് ചുരുക്കത്തിൽ പറയാം.

ഇതിന്റെ കൂടെ തന്നെ ചുവരിൽ പ്രാർത്ഥന സെറ്റപ്പ് ചെയ്തു വെച്ചിരിക്കുന്നത് കാണാം. തീർച്ചയായും ഇത്തരം ഡിസൈനുകളും സൗകര്യങ്ങളും എല്ലാവർക്കും പ്രിയമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. വീടിന്റെ മറ്റൊരു സവിശേഷത എന്താണെന്നാൽ ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും വേർതിരിക്കാനായി പർഗോള വർക്ക് ചെയ്തു വെച്ചിട്ടുള്ളത് കാണാം. മറ്റ് പ്രേത്യേകതകൾ പരിശോധിക്കുമ്പോൾ ആറ് പേർക്ക് സുഖകരമായി ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഡൈനിങ് ഏരിയയിൽ മേശയും ഇരിപ്പിടങ്ങളും ഒരുക്കിരിക്കുന്നത്.

Budget Friendly Modern Home

House Type – Budget-Friendly Modern Home
Built-up Area – 1,534 Sq Ft
Bedrooms – 3 Bedrooms with Attached Bathrooms
Living Area – Spacious Living Area
Dining Area – 6-Seater Dining Space
Kitchen – Main Kitchen with Second Kitchen
Sitout – Beautiful Front Sitout
Staircase – Dining Area Staircase
Bathrooms – 3 Attached + 1 Common Bathroom
Design – Modern Single-Storey Home
Special Features – Pergola Design & Prayer Setup
Roof Design – Modern Flat Roof Design

Read Also : മനോഹരമായ ഡിസൈനിങ്ങിൽ ഒരുക്കിയിരിക്കുന്ന അതിമനോഹരമായ ഒരു വീട്..!