ഇതാണ് മലയാള സിനിമ; അമ്പിളിച്ചേട്ടന്റ്റെ സന്തോഷദിനത്തിൽ ചിത്രങ്ങൾ പങ്കുവച്ച് മമ്മുട്ടിയും മോഹലാലും..ഏറ്റെടുത്ത് ആരാധകർ|Actor Jagathi sreekumar birthday

Actor Jagathi sreekumar birthday:മലയാള സിനിമയിലെ ഹാസ്യനടന്മാരിൽ പ്രധാനിയാണ് ജഗതി ശ്രീകുമാർ. ഭാവാഭിനയം കൊണ്ട് കാണികളിൽ ചിരി പടർത്തിയ താരം. ജഗതി ചേട്ടന് പകരം വയ്ക്കാൻ മറ്റൊരാൾ മലയാള സിനിമ ചരിത്രത്തിൽ പിറന്നിട്ടില്ല. മികച്ച ഹാസ്യ താരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ വ്യക്തി കൂടിയാണ് ഇദ്ദേഹം. മലയാളത്തിൽ മാത്രം ഏകദേശം 1500ലധികം ചിത്രങ്ങളിലാണ് ജഗതി ഇതിനോടകം തന്നെ അഭിനയിച്ചത്. സിനിമ ചരിത്രത്തിലെ ഹാസ്യ സാമ്രാട്ട് എന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. ചട്ടമ്പി കല്യാണി എന്ന ചിത്രത്തിൽ അടൂർ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിൽ താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.2012 മാർച്ച് 10ന് മലപ്പുറം ജില്ലയിലെ

തേഞ്ഞിപ്പാലത്തിനടുത്ത് ദേശീയപാതയിൽ ഉണ്ടായ ഒരു കാർ അപകടത്തിൽ ജഗതി ശ്രീകുമാറിന് ഗുരുതരമായ പരിക്കേറ്റു. തുടർന്ന് ഒരു വർഷത്തോളം അദ്ദേഹം ആശുപത്രി ചികിത്സയിലായിരുന്നു. ഇപ്പോഴും പൂർണ്ണമായും ആ അവസ്ഥയിൽ നിന്നുംതിരിച്ചുവരാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. സിബിഐ ഫൈവ് എന്ന ചിത്രത്തിലൂടെ ചെറിയൊരു വേഷം ഈ അടുത്ത് ജഗതി ചെയ്തിരുന്നു. തനിക്കാവും വിധത്തിൽ ആ വേഷത്തെ താരം മനോഹരമാക്കുകയും ചെയ്തു. ജഗതി ശ്രീകുമാറിന് പറ്റിയ ആ അപകടം സിനിമാ ലോകത്തിന് നൽകിയത് ഒരു തീരാനഷ്ടം തന്നെയാണ്. എല്ലാ പ്രമുഖ നടന്മാരുടെയും കൂടെ താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ

Actor Jagathi sreekumar birthday 2

എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെടാറുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും മറ്റും സോഷ്യൽ മീഡിയയിലെ വലിയ വാർത്തകളാണ്. മമ്മൂട്ടി,മോഹൻലാൽ എന്നിവരുടെ ഉറ്റ ചങ്ങാതി കൂടിയാണ് ജഗതി ശ്രീകുമാർ.ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. 1950 ജനുവരി അഞ്ചിനാണ് അദ്ദേഹത്തിന്റെ ജനനം. ഇപ്പോഴിതാ അദ്ദേഹത്തിന് ആശംസകൾ നേർന്നെത്തിയിരിക്കുകയാണ് താര രാജാക്കന്മാർ. ജഗതിയുടെ പിറന്നാൾ ദിവസം അദ്ദേഹത്തിന് ആയി തങ്ങളുടെ ആശംസകൾ അറിയിച്ചിരിക്കുകയാണ് മമ്മൂട്ടിയും,മോഹൻലാലും.

പ്രിയപെട്ട അമ്പിളി ചേട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ ചിത്രം തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ജഗതിയുടെ കയ്യ് തന്റെ കവിളത്ത് വയ്ക്കുന്ന ചിത്രമാണ് മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. അതേസമയം ജഗതിക്ക് പിറന്നാൾ ആശംസിച്ചുകൊണ്ട് മമ്മൂട്ടിയും മറ്റൊരു ചിത്രം പങ്കുവെച്ചിട്ടുണ്ട്. ജഗതി ശ്രീകുമാറിന്റെ കൈപിടിച്ച് പുഞ്ചിരി തൂകുന്ന മമ്മൂട്ടിയും ജഗതിയും ആണ് ഈ ചിത്രത്തിലുള്ളത്. പ്രിയപ്പെട്ട ജഗതി ശ്രീകുമാറിന് ജന്മദിനാശംസകൾ എന്നാണ് മമ്മൂട്ടി ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. ഇരുവരും പങ്കുവെച്ച ചിത്രങ്ങൾ നിമിഷനേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിരവധി ആരാധകരും ചിത്രത്തിന് താഴെ കമന്റുകളും ആശംസകളുമായി എത്തിയിട്ടുണ്ട്.

Rate this post