ഇണക്കുരുവികളെപോലെ മമ്മുട്ടിയും സുൽഫിത്തും; 46-ാം വിവാഹ വാർഷികാശംസ നേർന്ന് ദുൽഖർ..!! | Actor Mammootty And His Wife Sulfith Celrbrated Their 46th Wedding Anniversary

Actor Mammootty And His Wife Sulfith Celrbrated Their 46th Wedding Anniversary : 46-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് നടൻ മമ്മുട്ടിയും ഭാര്യ സുൽഫിത്തും. ഇരുവർക്കും വിവാഹ വാർഷിക ആശംസ നേർന്നുകൊണ്ട് ദുൽഖർ സൽമാൻ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ദേയമാകുന്നത്. മമ്മൂട്ടിയെ ചേർത്തുപിടിച്ച് നിൽക്കുന്ന സുൽഫത്തിനെ ചിത്രത്തിൽ കാണാം. ‘ഉമ്മയ്ക്കും ഉപ്പക്കും സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു. നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു.’ എന്നാണ് ദുൽഖർ ചിത്രത്തിനൊപ്പം കുറിച്ചത്.

ഇണക്കുരുവികളെപോലെ മമ്മുട്ടിയും സുൽഫിത്തും

ഏറ്റവും മനോഹരമായ ദമ്പതികൾ, ഒരിക്കലും പറയപ്പെടാത്ത മഹത്തായ പ്രണയം എന്നീ ഹാഷ്ടാഗുകളാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.
നിരവധി ആരാധകരാണ് ഇരുവർക്കും ആശംസ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. കാത്തിരുന്ന പോസ്റ്റായിരുന്നു ഇതെന്നും മമ്മൂട്ടിയും സുൽഫത്തും ഇണക്കുരുവികളെ പോലെയുണ്ടെന്നും ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. മെയ് മാസത്തിലെ മൂന്ന് ദിവസങ്ങൾ ജീവിതത്തിൽ വളരെ സ്പെഷ്യൽ ആണെന്ന് ദുൽഖർ നേരത്തെ പറഞ്ഞിട്ടുണ്ട്. മെയ് നാലിനാണ് സുൽഫത്തിന്റെ പിറന്നാൾ.

46-ാം വിവാഹ വാർഷികാശംസ നേർന്ന് ദുൽഖർ..

മെയ് അഞ്ചിന് ദുൽഖറിന്റെ മകൾ മറിയം അമീറ സൽമാന്റെ പിറന്നാൾ. തൊട്ടടുത്ത മെയ് ആറിന് മമ്മൂട്ടിയുടേയും സുൽഫത്തിന്റേയും വിവാഹ വാർഷികവും. 1979 മെയ് ആറിനായിരുന്നു മമ്മൂട്ടിയുടേയും സുൽഫത്തിന്റേയും വിവാഹം. മലയാള സിനിമയിലെ താരനിരകൾ അണിനിരന്നതായിരുന്നു വിവാഹം. തുടർന്ന് വിവാഹ വാർഷിക ദിനത്തിൽ എല്ലാം ചിത്രങ്ങൾ പങ്കുവക്കാറുണ്ട്. ഇരുവരുടെയും ചിത്രങ്ങൾ കാണാൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കാറുണ്ട്.

സുൽഫത്തിന്റെ പിറന്നാൾ ദിനത്തിൽ ദുൽഖർ പങ്കുവച്ച ചിത്രം ഏറെ ശ്രദ്ദേയമായിരുന്നു. ‘ചക്കര ഉമ്മ’ എന്ന കുറിപ്പോടെയാണ് ദുൽഖർ ഉമ്മയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചത്. ഭാര്യ അമാലിനും മകൾ മറിയത്തിനുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് മകളുടെ പിറന്നാൾ ആശംസയും കുറിചിരുനു. ‘എട്ടാം പിറന്നാൾ ആഘോഷിക്കുന്ന ഞങ്ങളുടെ രാജകുമാരിക്ക് ആശംസകൾ, എല്ലാ ദിവസവും നിന്നോട് കടപ്പെട്ടിരിക്കുന്നു’ എന്നാണ് ദുൽഖർ ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്തത്. Actor Mammootty And His Wife Sulfith Celrbrated Their 46th Wedding Anniversary