മഹാലക്ഷ്മിയെ പോലൊരു പെണ്ണിനെ കിട്ടിയാല്‍ ജീവിതം നല്ലതാണ്.!! നടി മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും വിവാഹിതരായി | Actress Mahalakshmi gets married to producer Ravindar Chandrasekaran
Actress Mahalakshmi gets married to producer Ravindar Chandrasekaran: സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് പ്രമുഖ തമിഴ് സീരിയല്‍ താരം മഹാലക്ഷ്മിയുടെ വിവാഹ ചിത്രം. രണ്ടുപേരും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയാ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ ജീവിതത്തില്‍ നിങ്ങളെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്.. നിന്റെ ഊഷ്മളമായ സ്നേഹത്താല്‍ നീ എന്റെ ജീവിതം നിറയ്ക്കുന്നു.. ലവ് യു’ എന്നാണ് മഹാലക്ഷ്മി കുറിച്ചത്. ‘മഹാലക്ഷ്മിയെ
പോലൊരു പെണ്ണിനെ കിട്ടിയാല്‍ ജീവിതം നല്ലതാണെന്ന് പറയും’, എന്നാണ് രവീന്ദര്‍ കുറിച്ചത്. നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖറാണ് വരന്‍. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. രവീന്ദര്‍ നിര്‍മിക്കുന്ന വിടിയും വരൈ കാത്തിര് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. മഹാലക്ഷ്മിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഹാലക്ഷ്മിയുടേയും രവീന്ദര്‍ ചന്ദ്രശേഖറിന്റെയും രണ്ടാം
വിവാഹമാണിത്. ചുവന്ന പട്ടുസാരിയുടുത്ത് അണിഞ്ഞൊരുങ്ങിയാണ് അതിമനോഹരിയായിരുന്നു മഹാലക്ഷ്മി. തിരുപ്പതിയില്‍ വെച്ചു നടന്ന വിവാഹ ചടങ്ങില്‍ രണ്ടുപേരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ആദ്യ വിവാഹത്തില്‍ മഹാലക്ഷ്മിയ്ക്ക് ഒരു മകനുണ്ട്. തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍. ഡ്രംസ്റ്റിക് ചിപ്‌സ്, സുട്ട കഥൈ, നളനും നന്ദിനിയും, നട്‌പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ്
രവീന്ദന്റെ ചിത്രങ്ങള്‍. ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായി ശ്രദ്ധനേടിയ മഹാലക്ഷമി പിന്നീട് സീരിയലുകളിലൂടെ വളരെ പെട്ടന്ന് തന്നെ മിനിസ്‌ക്രീന്‍ പേക്ഷകരുടെ ഇഷ്ടതാരമായി മാറി. വാണി റാണി, ഓഫീസ്, ചെല്ലമേ, ഉതിരിപ്പൂക്കള്‍ തുടങ്ങിയവയാണ് മഹാലക്ഷ്മിയുടെ പരമ്പരകള്‍. വി.ജെ മഹാലക്ഷ്മി എന്നാണ് താരം ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. വളരെ പെട്ടെന്ന് തന്നെ ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെ വരുന്നത്.