തെന്നിന്ത്യൻ താരത്തിന്റെ പിറന്നാൾ ആഘോഷം സുഹൃത്തുക്കൾ ഒപ്പം; വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ |Actress meena bday!!

Actress meena bday!!തെന്നിന്ത്യൻ സിനിമ ലോകത്തെ മുൻനിര നടിമാരിൽ ഒരാളും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരവുമാണല്ലോ മീന വിദ്യാ സാഗർ. തമിഴ് സിനിമയിലൂടെ ആയിരുന്നു അഭിനയ ലോകത്തേക്ക് കാലെടുത്തു വെക്കുന്നത് എങ്കിലും പിന്നീട് സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ തിരക്കുള്ള നായികമാരിൽ ഒരാളായി ഇവർ മാറുകയായിരുന്നു. മലയാളം തെലുങ്ക് കന്നട സിനിമകളിൽ മുൻനിര നായികമാരോടൊപ്പം നിരവധി ഹിറ്റ് സിനിമകളിൽ പ്രത്യക്ഷപ്പെട്ടതോടെ ചുരുങ്ങിയ കാലം

കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആരാധകരുടെ ആരാധന പാത്രമായി മാറുകയായിരുന്നു ഇവർ.എന്നാൽ കഴിഞ്ഞ ജൂണിന് താരത്തിന്റെ ഭർത്താവായ വിദ്യാസാഗറിന്റെ അകാല വിയോഗം ആരാധകരിൽ ഏറെ ഞെട്ടലുളവാക്കിയിരുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങളാൽ ചികിത്സയിലിരിക്കെയാണ് വിദ്യാസാഗർ മരിക്കുന്നത് എങ്കിലും തന്റെ പ്രിയതമന്റെ വേർപാട് താരത്തെ ആകെ തളർത്തുകയും ചെയ്തിരുന്നു. മാത്രമല്ല തന്റെ ഭർത്താവിന്റെ വിയോഗവുമായി

ബന്ധപ്പെട്ട് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾക്കെതിരെ താരം ശക്തമായി തുറന്നടിച്ചത് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.സമൂഹ മാധ്യമങ്ങളിൽ അത്ര തന്നെ സജീവമല്ലെങ്കിലും മീനയുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോഴിതാ താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് സിനിമാ ഗ്രൂപ്പുകളിലും ആരാധക ഗ്രൂപ്പുകളിലും ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

തന്റെ സുഹൃത്തുക്കളോടൊപ്പം കേക്ക് മുറിച്ചുകൊണ്ട് പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ താരത്തിന്റെ സുഹൃത്തുക്കൾ തന്നെയാണ് പങ്കുവെച്ചിട്ടുള്ളത്. ഭർത്താവിന്റെ മരണ ശേഷം ഉള്ള ആദ്യ പിറന്നാളാഘോഷമായതിനാൽ വളരെ ചെറിയ രീതിയിലാണ് സുഹൃത്തുക്കൾ ഇത് ആഘോഷിച്ചിട്ടുള്ളത് എന്നും ദൃശ്യങ്ങളിൽ കാണാവുന്നതാണ്. ഈയൊരു വീഡിയോ നിമിഷം നേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് തങ്ങളുടെ പ്രിയ താരത്തിന് ആശംസകളുമായും അഭിനന്ദനങ്ങളുമായും എത്തുന്നത്.