അത്ഭുതം!! ഒരു നമ്പർ മതി നിങ്ങളുടെ വയസ്സ് കണ്ടുപിടിക്കാൻ.!! ഇതിലെ ഒരു നമ്പർ തിരഞ്ഞെടുക്കൂ.. നിങ്ങളുടെ വയസ്സ് ഞാൻ പറയാം.!! | Age Finding Magic Tricks Malayalam
Age Finding Magic Tricks Malayalam
Age Finding Magic Tricks Malayalam : ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് വളരെ രസകരമായ ഒരു സംഭവമാണ്. ഒന്ന് മുതൽ പത്ത് വരെ ഉള്ള സംഖ്യകളുടെ ഇടയിലുള്ള ഒരു സംഖ്യ നിങ്ങൾ വിചാരിക്കുകയോ തിരഞ്ഞെടുക്കുകയോ ചെയ്‌താൽ. നിങ്ങൾ ഏത് സംഖ്യയാണോ മനസ്സിൽ വിചാരിച്ചത് അല്ലെങ്കിൽ തിരഞ്ഞെടുത്തത് എന്നും നിങ്ങളുടെ വയസ്സും കൃത്യമായി പറയുന്നതാണ്.
അതിനായി ഒരു പേപ്പറും പേനയോ അല്ലെങ്കിൽ കാൽകുലേറ്ററോ റെഡിയാക്കി വെച്ചോള്ളൂ.. ആദ്യം രണ്ടു മുതൽ ഒൻപത് വരെയുള്ള ഒരു സംഖ്യ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാം. അടുത്തതായി നിങ്ങൾ തിരഞ്ഞെടുത്ത സംഖ്യയെ 2 കൊണ്ട് ഗുണിക്കുക ( X * 2 ). അതിനുശേഷം നിങ്ങൾക്ക് കിട്ടിയ ഉത്തരത്തിന്റെ കൂടെ 5 കൂട്ടുക. അടുത്ത സ്റ്റെപ്പിൽ ഇപ്പോൾ നിങ്ങൾക്ക് കിട്ടിയ ഉത്തരത്തിനെ 50 കൊണ്ട് ഗുണിക്കുക.
എന്നിട്ട് നിങ്ങൾക്ക് ഇപ്പോൾ കിട്ടിയിരിക്കുന്ന ഉത്തരത്തിന്റെ കൂടെ 1770 അല്ലെങ്കിൽ 1769 കൂട്ടുക. ഈ വർഷം നിങ്ങളുടെ പിറന്നാൾ കഴിഞ്ഞുവെങ്കിൽ 1770 ഉം പിറന്നാൾ ഈ വർഷം കഴിഞ്ഞിട്ടില്ലെങ്കിൽ അഥവാ വരൻ പോകുന്നതാണെങ്കിൽ 1769 ആണ് കൂട്ടേണ്ടത്. അടുത്തതായി നിങ്ങൾക്ക് ഇപ്പോൾ കിട്ടിയിരിക്കുന്ന ഉത്തരത്തിൽ നിന്നും നിങ്ങൾ ജനിച്ച വർഷം ഏതാണോ ആ വർഷം കുറക്കുക. അപ്പോൾ നിങ്ങൾക്ക് ഒരു മൂന്നക്ക നമ്പർ കിട്ടുന്നതായിരിക്കും.
ഈ അവസാന ഉത്തരത്തിലെ ആദ്യത്തെ അക്കമായിരിക്കും നിങ്ങൾ മനസ്സിൽ വിചാരിച്ചത് അല്ലെങ്കിൽ നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളത്. അതിനുശേഷമുള്ള രണ്ട് അക്കങ്ങളടങ്ങിയ സംഖ്യയിരിക്കും നിങ്ങളുടെ വയസ്സ്. എന്താ ശരിയല്ലേ.? എങ്ങിനെയാണെന്ന് വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. നിങ്ങൾ വീഡിയോ കണ്ട് ഒന്ന് ചെയ്തു നോക്ക്. നിങ്ങൾ തിരഞ്ഞെടുത്ത സംഖ്യയും വയസും ശരിയായാൽ കമെന്റ് ചെയ്യാൻ മറക്കരുതേ.. Video credit: RGL Home Care