
നടിയും ബിഗ്‌ബോസ് താരവുമായ ഐശ്വര്യ സുരേഷ് തന്റെ ജീവിത പങ്കാളിയെ വെളിപ്പെടുത്തി; വിവാഹം കഴിഞിട്ട് ഒരു വർഷം ആവുന്നു. !! | Aiswarya Suresh Marriage News
Aiswarya Suresh Marriage News :വിവാഹ വാർത്ത വെളിപ്പെടുത്തി നടിയും മോഡലും ബിഗ്‌ബോസ് താരവുമായ ഐശ്വര്യ സുരേഷ്. ലെച്ചു എന്നാണ് താരം പൊതുവെ അറിയെപ്പെടുന്നത്. വിവാഹം കഴിഞ് ഒരു വർഷം പൂർത്തിയായതിന് ശേഷമാണ് ലെച്ചു ഇക്കാര്യം പുറത്തറിയിക്കുന്നത്. ‘ഞാൻ ഈ ബ്യൂട്ടിഫുൾ സോളിനെ വിവാഹം ചെയ്തിട്ട് ഒരു വർഷമാകാൻ പോവുന്നു’ എന്ന കുറിപ്പോടെയാണ് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഭർത്താവിന്റെ കൂടെ നിൽക്കുന്ന ചത്രം പങ്കുവച്ചിരിക്കുന്നത്.
നടിയും ബിഗ്‌ബോസ് താരവുമായ ഐശ്വര്യ സുരേഷ് തന്റെ ജീവിത പങ്കാളിയെ വെളിപ്പെടുത്തി
എന്നാൽ പങ്കാളിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. 2018ൽ പുറത്തിറങ്ങിയ കളി എന്ന സിനിമയിലൂടെയാണ് ഐശ്വര്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ ക്ലൈമാക്സ് സീനിൽ വന്ന് പൊളിച്ചടുക്കിയ പെൺകുട്ടിയാണ് ലെച്ചു. തുടർന്ന് ബിഗ് ബോസ്സിൽ എത്തുകയായിരുന്നു. സിനിമയിൽ അഭിനയം കാഴ്ചവച്ചെങ്കിലും ബിഗ് ബോസിലൂടെയാണ് ലെച്ചു കൂടുതൽ സുപരിചിതയാകുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിലാണ് ലെച്ചു മത്സരാർഥിയായി എത്തുന്നത്.

വിവാഹം കഴിഞിട്ട് ഒരു വർഷം ആവുന്നു
എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ മൂലം ഷോ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. പെട്ടന്നായിരുന്നു ലെച്ചു ബിഗ്‌ബോസിൽ നിന്നും പുറത്തു പോയത്. കേരളത്തിൽ ജനിച്ചെങ്കിലും ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലാണ് ലെച്ചു വളര്‍ന്നത്. നടി, മോഡല്‍ എന്നതിനൊപ്പം നര്‍ത്തകിയുമാണ് ലെച്ചു. സമൂഹമാധ്യമങ്ങളിലും സുപരിചിതയാണ്. ഏറെ നാളുകളായി ലെച്ചു മുംബൈയിലായിരുന്നു താമസം. എന്നാൽ കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി കൊച്ചിയിലേക്ക് താമസം മാറിയിരുന്നു.Aiswarya Suresh Marriage News
