അനുഷ്ക ഇത്രയും വലിയ കുട്ടിയായി എന്നറിയുമ്പോൾ എനിക്ക് വയസ്സായി എന്നാണ് ഞാൻ മനസ്സിലാക്കേണ്ടത് നീണ്ട ഇടവേളക്കുശേഷം കുടുംബ ചിത്രവുമായി തല|AjithKumar family photo

തെന്നിന്ത്യൻ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ താരദമ്പതികളാണ് തല അജിത്തും ശാലിനിയും. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താരദമ്പതികൾ തങ്ങളുടെ വിശേഷങ്ങൾ ഒന്നും തന്നെ ആരാധകർക്കൊപ്പം പങ്കുവയ്ക്കാറില്ല. ഇപ്പോഴിതാ വളരെ കാലങ്ങൾക്ക് ശേഷം അജിത്തും ശാലിനിയും മകൾ അനുഷ്കയും ഒന്നിച്ചുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. അമ്മയോളം മകൾ വളർന്നിരിക്കുന്നു. സോഷ്യൽ മീഡിയയിൽ

ഒട്ടുംതന്നെ സജീവമല്ലാത്ത താരത്തിന്റെ വിശേഷങ്ങളൊക്കെ മാനേജർ വഴിയാണ് ആരാധകരിൽ എത്തുന്നത്. താര കുടുംബത്തിന്റെ ചിത്രം ആരാധകർക്കായി പങ്കുവെച്ചിരുന്നത് നിർമാതാവായ ദയാനിധി ആണ്. താരകുടുംബത്തിനൊപ്പം നിർമ്മാതാവ് ദയാനിധിയും ഭാര്യ അനുഷ്കയും ചിത്രത്തിലുണ്ട്. ചിത്രം സോഷ്യൽ മീഡിയയിലൂടെ സജീവമായതിനെ തുടർന്ന് നിരവധി താരങ്ങളും ആരാധകരുമാണ് ആശംസകളും കമന്റുകളുമായി രംഗത്തെത്തിയത്.

ajith family

അനുഷ്ക ഇത്രയും വലിയ കുട്ടിയായി എന്നറിയുമ്പോൾ എനിക്ക് വയസ്സായി എന്നാണ് ഞാൻ മനസ്സിലാക്കേണ്ടത് എന്ന് നടി രാധിക ശരത് കുമാറിന്റെ മകൾ റയാനേ തന്റെ സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരിക്കുന്നത്. മലയാളികൾക്ക് എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ശാലിനി. 1999 ൽ അമർക്കളം എന്ന ചിത്രത്തിലൂടെയാണ് ശാലിനിയും അജിത്തും പ്രണയത്തിലാകുന്നത്. പിന്നീട് രണ്ടായിരത്തിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്.

നിരവധി ആരാധകർ ഉണ്ടെങ്കിലും ഇരുവരും സോഷ്യൽ മീഡിയയിൽ നിന്നും കൃത്യമായ അകലം സൂക്ഷിക്കുന്നവരാണ്. തമിഴ് മലയാളം സിനിമാ രംഗത്തെ മികച്ച നായികാ സാനിദ്ധ്യമായിരുന്നു ശാലിനി. വിവാഹ ശേഷം താരം സിനിമയിൽ നിന്നും വിട്ട് നിന്നെങ്കിലും ഇന്നും ജനങ്ങൾക്ക് ശാലിനി പ്രിയപ്പെട്ട താരം തന്നെയാണ്. താരത്തിൻ്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും അറിയാൻ പ്രേക്ഷകർ ആകാംഷ പ്രകടിപ്പിക്കാറുണ്ട്. | AjithKumar family photo